HOME /NEWS /Film / Mei Hoom Moosa | 'കിസ തുന്നിയ തട്ടവുമിട്ട്' സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'യിലെ ഗാനം

Mei Hoom Moosa | 'കിസ തുന്നിയ തട്ടവുമിട്ട്' സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'യിലെ ഗാനം

മേ ഹൂം മൂസ

മേ ഹൂം മൂസ

Mei Hoom Moosa | വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കിൽ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്

  • Share this:

    സുരേഷ് ഗോപി (Suresh Gopi), പൂനം ബജ്‌വ (Poonam Bajwa) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' (Mei Hoom Moosa). ചിത്രത്തിലെ പുതിയ ലിറിക്ക് വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ സംഗീതം പകർന്ന് ബിജിബാൽ, ജിൻസ് കെ. നാണു എന്നിവർ ആലപിച്ച 'കിസ തുന്നിയ തട്ടവുമിട്ട്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

    സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ജുബിൽ, രാജൻ പി. ദേവ്, കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ, വീണ നായർ, അശ്വനി, സാവിത്രി, ജിജിന തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

    ' isDesktop="true" id="553117" youtubeid="F8aDN9zxKC4" category="film">

    കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കിൽ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

    ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നു.


    ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന 'മേ ഹും മൂസ' ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ. റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

    തിരക്കഥ- റൂബേഷ് റെയിന്‍, ഗാനരചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി, ഷബില്‍, സിന്റോ; സ്റ്റില്‍സ്- അജിത് വി. ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്. 'മേ ഹൂം മൂസ' സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നു.

    Summary: New song from Suresh Gopi movie Mei Hoom Moosa has come. Bijibal and Jins K. Nanu are the singers. The film is slated for a September 30 release

    First published:

    Tags: Bijibal, Mei Hoom Moosa, Suresh Gopi