HOME /NEWS /Film / Ellam Sheriyakum | തന്നേ തന്നേ; 'എല്ലാം ശരിയാകും' സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

Ellam Sheriyakum | തന്നേ തന്നേ; 'എല്ലാം ശരിയാകും' സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

എല്ലാം ശരിയാകും

എല്ലാം ശരിയാകും

New song from the movie Ellam Sheriyakum got released | 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി

  • Share this:

    ആസിഫ് അലി (Asif Ali), രജിഷ വിജയന്‍ (Rajisha Vijayan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് (Jibu Jacob) സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' (Ellam Sheriyakum) എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് വില്ല്യം ഫ്രാൻസിസ് ആലപിച്ച 'തന്നേ തന്നേ ഞാനിരിക്കെ...' എന്ന ഗാനമാണ് റിലീസാക്കിയത്.

    സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും'.

    സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

    ഷാരിസ് മുഹമ്മദ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

    എഡിറ്റര്‍- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- ദിലീപ് നാഥ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, ഡിസൈന്‍- റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം,

    സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് 'എല്ലാം ശരിയാകും' തിയേറ്ററിലെത്തിക്കുന്നു. വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

    ' isDesktop="true" id="472621" youtubeid="O8S4uLxkI3Q" category="film">

    Also read: ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

    നടൻ മോഹൻലാലിൻറെ (Mohanlal) ഫിറ്റ്നസ് പ്രിയത്തിന് ആമുഖം ആവശ്യമില്ല. കൃത്യമായി ജിം പരിശീലനവും മറ്റുമായി 60 വയസ്സ് പിന്നിട്ടപ്പോഴും പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ സിനിമയ്ക്കകത്തും പുറത്തും മാസ്സും ക്‌ളാസും നിലനിർത്തുന്നു. ഏറ്റവും പുതിയ വീഡിയോയിൽ സൈക്കിൾ ചവിട്ടി (cycling) റോഡ് റേസിംഗ് ട്രാക്ക് ആക്കുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് കാണാം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.

    'നാടുവാഴികൾ' സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് ക്യാപ്‌ഷൻ.

    പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടുന്നുണ്ട്.

    First published:

    Tags: Asif ali, Ellam Sheriyakum, Rajisha Vijayan