• HOME
  • »
  • NEWS
  • »
  • film
  • »
  • Jo & Jo | പുഴയരികത്ത് ദം; 'ജോ ആൻഡ് ജോ' സിനിമയിലെ ഗാനം പുറത്തിറങ്ങി

Jo & Jo | പുഴയരികത്ത് ദം; 'ജോ ആൻഡ് ജോ' സിനിമയിലെ ഗാനം പുറത്തിറങ്ങി

New song from the movie Jo & Jo released | സുഹൈയിൽ കോയ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് മിലൻ വി.എസ്. ആലപിച്ച 'പുഴയരികത്ത് ദം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

Jo & Jo

Jo & Jo

  • Last Updated :
  • Share this:
    മാത്യു തോമസ് (Mathew Thomas), നസ്ലൻ ഗഫൂർ (Naslen Gafoor), നിഖില വിമൽ (Nikhila Vimal) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' (Jo & Jo) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സുഹൈയിൽ കോയ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് മിലൻ വി.എസ്. ആലപിച്ച 'പുഴയരികത്ത് ദം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

    ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.

    ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: 'ബീസ്റ്റ്' സിനിമയിലെ വിജയ്‌യുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി; ചിത്രം വൈറൽ

    നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത ഇളയദളപതി വിജയ്‌യുടെ (Ilayathalapathy Vijay) 'ബീസ്‌റ്റിന്റെ' (Beast movie) റിലീസ് തിയതി പ്രഖ്യാപിച്ച ശേഷം ആരാധകർക്കിടയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ആരാധകരുടെ സ്നേഹവും ആവേശവും കണ്ട് ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനുള്ള പാതയിലാണെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ, ബീസ്റ്റിലെ വിജയുടെ ലുക്കിന്റെ രണ്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. 'ബീസ്റ്റ്' ലുക്ക് ടെസ്റ്റിനിടെയാണ് വിജയുടെ ചിത്രങ്ങൾ ചിത്രീകരിച്ചത്.

    ചിത്രങ്ങളിലൊന്നിൽ, വിജയ് വെള്ള ഷർട്ടിൽ രക്തക്കറയും കൈയിൽ തോക്കുമായി കാണപ്പെടുന്നു. ഷോട്ട് ആകർഷകമായിരുന്നെങ്കിലും, തന്റെ സ്റ്റൈലിഷ് പോസ്ചറിലും കറുത്ത ഷേഡിലും ഇളയദളപതി കൂൾ ആയി കാണപ്പെട്ടു. രണ്ടാമത്തെ ചിത്രത്തിൽ, വിജയ് ഒരു ക്ലാസിക് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിച്ച്, കറുത്ത കണ്ണട ധരിച്ച്‌, കോടാലി ചുമന്ന് നിൽക്കുന്ന ലുക്കിലാണ്.

    ഈ വർക്കിംഗ് സ്റ്റില്ലുകൾ സിനിമയുടെ പ്രതീക്ഷ ഉയർത്തിക്കഴിഞ്ഞു.

    Summary: Lyrical video song from the Jo and Jo is out. The movie has Mathew Thomas, Naslen Gafoor, Nikhila Vimal, Johny Antony and Sminu Sijoy playing main characters
    Published by:user_57
    First published: