• HOME
  • »
  • NEWS
  • »
  • film
  • »
  • Member Rameshan 9aam Ward | അർജുൻ അശോകൻ നായകനും ഗായകനുമാവുന്നു; 'മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്' സിനിമയിലെ പുതിയ ഗാനം

Member Rameshan 9aam Ward | അർജുൻ അശോകൻ നായകനും ഗായകനുമാവുന്നു; 'മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്' സിനിമയിലെ പുതിയ ഗാനം

പുതിയ സിനിമയ്ക്കായി ഗാനമാലപിച്ച് അർജുൻ അശോകൻ

മെമ്പർ രമേശൻ ഒൻപതാം വാർഡ്

മെമ്പർ രമേശൻ ഒൻപതാം വാർഡ്

  • Share this:
    അര്‍ജ്ജുന്‍ അശോകന്‍ (Arjun Ashokan) നായകനായി എത്തുന്ന 'മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്' (Member Rameshan 9aam Ward) എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തു. ഇതിനോടകം ഇതിലെ മൂന്ന് ഗാനങ്ങൾ പുറത്തു വരികയും ഹിറ്റാവുകയും ചെയ്തിരുന്നു. അതിലൊന്ന് ശബരീഷ് വർമ്മ എഴുതി കൈലാസ് മേനോന്‍ ഈണം നൽകി അയ്റാനും നിത്യ മാമനും ആലപിച്ച അലരേ... എന്ന ഗാനമായിരുന്നു. ഈ ചിത്രത്തിലെ നാലാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നായകനായ അര്‍ജ്ജുന്‍ അശോകന്‍ തന്നെയാണ്.

    മലയാള സിനിമയിലെ പാട്ടു പാടുന്ന അഭിനേതാക്കളുടെ നിരയിലേക്ക് ഇനി അര്‍ജ്ജുന്‍ അശോകനെയും ചേർത്ത് വെക്കാം എന്ന് മെമ്പര്‍ രമേശനിലെ ഗാനം തെളിയിക്കുന്നു. 'താരം ഇറങ്ങുന്നിതാ...' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിനും ഈണം പകർന്നത് കൈലാസാണ്.

    ബോബന്‍ & മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.

    ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ സിനിമയ്ക്കു വേണ്ടി ദൃശ്യങ്ങൾ ഒരുക്കി നൽകിയത് എൽദോ ഐസക് ആണ്.

    ചിത്രം ഫെബ്രുവരി 25ന് റിലീസ് ചെയ്യും. അഡ്വാൻസ്‌ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.



    Also read: 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'

    മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ (Actor Shankar) നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല' (Ezhuthola). ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.

    ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

    1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.

    'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. 'ഒരു താളൈ രാഗം' എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
    Published by:user_57
    First published: