• HOME
 • »
 • NEWS
 • »
 • film
 • »
 • Pathrosinte Padappukal | ഫുൾ ഓൺ ആയ ഫാമിലി; 'പത്രോസിന്റെ പടപ്പുകളിലെ' രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

Pathrosinte Padappukal | ഫുൾ ഓൺ ആയ ഫാമിലി; 'പത്രോസിന്റെ പടപ്പുകളിലെ' രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

New song from the movie Pathrosinte Padappukal | ജേക്സ് ബിജോയ് സംഗീതം നൽകി, ജാസി ഗിഫ്റ്റ് ആലപിച്ച ഗാനം പുറത്തിറങ്ങി

പത്രോസിന്റെ പടപ്പുകൾ

പത്രോസിന്റെ പടപ്പുകൾ

 • Share this:
  കൊച്ചി: മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകള്‍' (Pathrosinte Padappukal) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി (song released). ജേക്സ് ബിജോയ് സംഗീതം നൽകി, ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ഗാനത്തിന് ശബരീഷ് വർമ്മയും ടിറ്റോ തങ്കച്ചനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. കപിൽ കപിലൻ ആലപിച്ച ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്.

  പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്‌ലൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

  'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ ടി.വി. പ്രോഗ്രാമായ 'ഉപ്പും മുളകിന്റെ' രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.

  വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് ഒ.പി.എം. ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

  ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍- സംഗീത് പ്രതാപ്.

  കല - ആഷിക് എസ്., വസ്ത്രലങ്കാരം - ശരണ്യ ജീബു, മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റിൽസ് - സിബി ചീരന്‍, സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, പരസ്യകല- യെല്ലോ ടൂത്ത്.  Also read: Hridayam | പ്രേക്ഷക മനസ് കീഴടക്കി 'ഹൃദയം'; 50 ദിവസം പിന്നിട്ട് ചിത്രം; നന്ദി പറഞ്ഞ് പ്രണവ്

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനെ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.

  പ്രണവ്, വിനീത് ഉള്‍പ്പടെയുള്ളവര്‍ അന്‍പത് ദിവസം പിന്നിട്ടതിന്റെ പോസ്റ്റര്‍ പങ്കുവച്ചു. കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണി നിരന്നത്.

  റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു. പ്രണവിന്റെ ആദ്യ 50 കോടി ചിത്രമാണിത്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം.
  Published by:user_57
  First published: