മരീബായിലെ ജലം; താക്കോലിലെ ഗാനം പുറത്തിറങ്ങി

New song from the movie Thakkol released | ലൂസിഫറിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് താക്കോൽ

News18 Malayalam | news18-malayalam
Updated: December 3, 2019, 7:04 PM IST
മരീബായിലെ ജലം; താക്കോലിലെ ഗാനം പുറത്തിറങ്ങി
ഗാനരംഗത്തിൽ ഇന്ദ്രജിത്
  • Share this:
സതീഷ് ഇടമണ്ണേൽ രചിച്ച്, എം. ജയചന്ദ്രൻ ഈണമിട്ട് ഹരിശങ്കർ ആലപിച്ച താക്കോൽ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ലൂസിഫറിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് താക്കോലിന്.

ഷാജി കൈലാസ് നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കിരൺ പ്രഭാകർ ആണ്. മുരളി ഗോപിയും ഇന്ദ്രജിത്തും ക്രിസ്ത്യൻ പുരോഹിതരായാവും എത്തുക. ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നുണ്ട്.

റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈൻ. ക്യാമറ: ആൽബി, എഡിറ്റർ: സത്യൻ ശ്രീകാന്ത്, റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, സതീഷ് ഇടമണ്ണേൽ തുടങ്ങിയവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം. ജയചന്ദ്രൻ.

First published: December 3, 2019, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading