ബിബിന്‍ ജോര്‍ജ് (Bibin George) നായകനാകുന്ന 'തിരിമാലി' (Thirimali) എന്ന ചിത്രത്തിലെ 'കാതങ്ങളായി പോകുന്നിതാ...' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. തുടർന്ന് സണ്ണി വെയ്ന്‍, ഹരീഷ് പേരടി, ഇര്‍ഷാദ് അലി, കുഞ്ചാക്കോ ബോബന്, മേജര്‍ രവി, സംവിധായകന് വിനയന് എന്നിവര്‍ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു.
സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ലിറിക്കല്‍ വീഡിയോ ഗാനം പ്രേക്ഷകരിലെത്തുന്നത്. ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് ശ്രീജിത്ത് ഇടവനയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകനായ വിവേക് മുഴക്കുന്ന് (MM TV) ആദ്യമായി ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
നാലു പാട്ടുകളാണ് 'തിരിമാലി'യിലുള്ളത്. ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകള്‍ക്ക് ഈണം പകരുന്നത്. ബോളിവുഡ് ഗായിക സുനീതി ചൗഹാനാണ് ഈ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. ടൈറ്റില്‍ ഗാനം ആലപിക്കുന്നത് ബിബിനും ധര്‍മ്മജനും ജോണി ആന്റണിയും ചേര്‍ന്നാണ്.
'ശിക്കാരി ശംഭു'വിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സ് നിര്‍മ്മിച്ച 'തിരിമാലി' എന്ന ചലച്ചിത്രം റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നേപ്പാളിലുമായി ഒരുങ്ങുന്ന കോമഡി ചിത്രത്തില്‍ ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.
ധര്മ്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി, ഇന്നസെന്റ്, സലിം കുമാര്‍, ഹരീഷ് കണാരന്, സ്വസ്തിമ ഖഡ്ക, സോഹന്‍ സീനുലാല്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി, ഉണ്ണി നായര്‍, മാത്സെ ഗുരുങ്, ഉമേഷ് തമാംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ക്യാമറ- ഫൈസല്‍ അലി, എഡിറ്റര്‍- വി. സാജന്, സംഗീതം & BGM- ശ്രീജിത്ത് എടവന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നിഷാദ് സൈനുദ്ദീന്‍ (കാസര്‍കോട്), പ്രോജക്ട് ഡിസൈനര്‍- എന്‍.എം. ബാദുഷ, വരികള്‍- വിവേക് മുഴക്കുന്ന്, ഹിന്ദി ഗാനങ്ങളുടെ സംഗീതം- ബിജിബാല്‍, ഹിന്ദി വരികള്‍- തനിഷ്ക് നബ്ബാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍- മനേഷ് ബാലകൃഷ്ണന്, റിയാസ് ബഷീര്‍, കലാസംവിധാനം- അഖില്‍ രാജ് ചിറയില്‍, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കൊറിയോഗ്രഫി- ദിനേശ് മാസ്റ്റര്‍, Vfx- ഇന്ദ്രജിത്ത് ഉണ്ണി, സ്റ്റില്‍- ഷിജാസ് അബ്ബാസ്.
തിരിമാലി ജനുവരി 27ന് റിലീസ് ചെയ്യും.
Summary: Mammootty has released the lyrical video song for the movie 'Thirimali' starring Bibin George. The film has captured the visually pleasing sights and scenes of Nepal. 'Thirimali' is slated for a release on January 27
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.