• HOME
  • »
  • NEWS
  • »
  • film
  • »
  • Thrayam song | ധ്യാൻ, സണ്ണി വെയ്ൻ നിയോ നോയിർ ചിത്രം 'ത്രയ'ത്തിലെ ഗാനം റിലീസ് ചെയ്‌തു

Thrayam song | ധ്യാൻ, സണ്ണി വെയ്ൻ നിയോ നോയിർ ചിത്രം 'ത്രയ'ത്തിലെ ഗാനം റിലീസ് ചെയ്‌തു

ഗാനം പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കർ

ത്രയം

ത്രയം

  • Share this:
    നിയോ നോയർ ചിത്രം ത്രയത്തിലെ (Thrayam movie) ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. 'ആമ്പലേ നീലാംബലേ' എന്ന മനോഹര പ്രണയഗാനമാണ് അരുൺ മുരളീധരന്റെ സംഗീതത്തിൽ എത്തിയിരിക്കുന്നത്. പ്രണയം തുളുമ്പുന്ന വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഗാനം പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കർ. ലിറിക്കൽ വീഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങൾക്കൊപ്പം ഹരിശങ്കർ സ്റ്റുഡിയോയിൽ പാട്ട് പാടുന്നതും ചേർത്തിട്ടുണ്ട്.

    സണ്ണി വെയ്നും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന 'ത്രയം' റീലീസിനൊരുങ്ങുകയാണ്. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് 'ത്രയം' എന്ന സിനിമ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് NEO-NOIR ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജ് മണിയന്‍പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ്. എന്നിവരാണ് മറ്റ് താരങ്ങള്‍.

    'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിജു സണ്ണി. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. പി.ആര്‍.ഒ. - എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.



    Also read: ത്രില്ലടിപ്പിക്കാൻ ചിയാൻ വിക്രമിന്റെ 'കോബ്ര' ഓഗസ്റ്റിൽ വരുന്നു

    സൂപ്പർതാരം ചിയാൻ വിക്രം (Chiyaan Vikram) നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കോബ്ര' (Cobra) ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന 'കോബ്ര' 'ഇമൈകൾ നൊടികൾ', 'ഡിമാൻഡി കോളനി' എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

    വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.

    കോവിഡ് പാൻഡെമിക് വ്യാപനം 'കോബ്ര'യെ സാരമായി ബാധിച്ചു, ഇത് സിനിമയുടെ നിർമ്മാണ സമയം മൂന്ന് വർഷത്തിലേറെ നീട്ടി. 'കോബ്ര' ടീമിനെ 2020 മാർച്ചിൽ അവരുടെ ഷൂട്ടിംഗിന്റെ മധ്യത്തിൽ റഷ്യയിൽ നിന്ന് തിരിച്ചയച്ചു, അതിനുശേഷം സിനിമയുടെ ജോലികൾ തീർപ്പുകൽപ്പിക്കപ്പെട്ടില്ല. എന്നിരുന്നാലും, ഒരു മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി.
    Published by:user_57
    First published: