• HOME
 • »
 • NEWS
 • »
 • film
 • »
 • Varayan | 'പാറുപ്പെണ്ണേ'... സിജു വിത്സൺ നായകനായ 'വരയൻ' സിനിമയിലെ ഗാനം പുറത്തിറങ്ങി

Varayan | 'പാറുപ്പെണ്ണേ'... സിജു വിത്സൺ നായകനായ 'വരയൻ' സിനിമയിലെ ഗാനം പുറത്തിറങ്ങി

മെയ്‌ 20ന്‌ 'വരയൻ' കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യും

വരയൻ, സിജു വിത്സൺ

വരയൻ, സിജു വിത്സൺ

 • Share this:
  സിജു വിൽസനെ (Siju Wilson) നായകനാക്കി നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്യുന്ന‌ 'വരയൻ' (Varayan movie) എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി (official video song released). മത്തായി സുനില്‍ ആലപിച്ച 'പറ പറ പറ പാറുപ്പെണ്ണേ...' എന്നാരംഭിക്കുന്ന ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്‌.

  ബിജിബാല്‍, ജിബിന്‍ ഗോപാല്‍, മധു പോള്‍, വിജയ് ജേക്കബ്, പോബി, പ്രകാശ് തുടങ്ങിയവരും കൂടെ പാടുന്നുണ്ട്. സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ‌ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.

  സിജു വിൽസൺ വൈദികനായ ഫാ. എബി കപ്പൂച്ചിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. സിജു വിൽസന്റെ വൈദിക കഥാപാത്രത്തിന് നെഗറ്റീവ് ഷേഡുകൾ ഉണ്ടാകുമെന്നും കഥയിൽ ചില ത്രില്ലർ ഘടകങ്ങളും ഉണ്ടാകുമെന്നും മുൻപ് പുറത്തിറങ്ങിയ പോസ്റ്റർ സൂചിപ്പിക്കുന്നു. ‘പുഞ്ചിരിക്കു പിന്നിലെ ഭീകരത’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

  ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ 'ടൈഗർ' എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.  ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ്‌ സംഗീതം പകരുന്നു.

  തിരക്കഥ- ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ- ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ആർട്ട്- നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, മേക്കപ്പ്-സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി- സി. പ്രസന്ന സുജിത്ത്, പി.ആർ.ഒ. - എ.എസ്. ദിനേശ്.

  മെയ്‌ 20ന്‌ 'വരയൻ' കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ സത്യം സിനിമാസ്‌ റിലീസ്‌ ചെയ്യും.

  Summary: Siju Wilson to play male lead in the movie Varayan releasing across theatres on May 20, 2022. The film has the protagonist playing the role of a Christian priest, who supposedly carries negative shade behind his popular appeal. A song from the movie has now been out on social media
  Published by:user_57
  First published: