• HOME
 • »
 • NEWS
 • »
 • film
 • »
 • Welcome to Pandimala | ആഘോഷത്തിന്റെ രാവ്; 'വെൽക്കം ടു പാണ്ടിമല' സിനിമയിലെ ഗാനം പുറത്തിറങ്ങി

Welcome to Pandimala | ആഘോഷത്തിന്റെ രാവ്; 'വെൽക്കം ടു പാണ്ടിമല' സിനിമയിലെ ഗാനം പുറത്തിറങ്ങി

'അന്തിമാനം നീളേ... കാര്‍മുകിലു പടര്‍ന്നേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്

വെൽക്കം ടു പാണ്ടിമല

വെൽക്കം ടു പാണ്ടിമല

 • Share this:
  സൂരജ് സുന്ദർ, കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'വെൽക്കം ടു പാണ്ടിമല' (Welcome to Pandimala) എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസായി. രശ്മി സുശീൽ എഴുതിയ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകർന്ന് ജിമ്മി വര്‍ഗീസ്, പ്രശാന്ത് നായര്‍, റോബിന്‍സണ്‍ മാത്യു, അനൂപ് നാരായണൻ എന്നിവർ ആലപിച്ച 'അന്തിമാനം നീളേ... കാര്‍മുകിലു പടര്‍ന്നേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

  ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവ്വഹിക്കുന്നു.

  മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നു. മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.

  എഡിറ്റിങ്- അൻവർ അലി, ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ, സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ- അർജ്ജുൻ ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരുൺ കുമാസി, അസോസിയേറ്റ് ഡയറക്ടർ- ഗോകുല്‍ ഗോപാല്‍, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്. കാസർകോട് പെരിയ പരിസര പ്രദേശങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ 'വെൽകം ടും പാണ്ടിമല' ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ. - എ.എസ്. ദിനേശ്.  Also read: ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറുപ്രായത്തിൽ ചെയ്ത സിനിമ; 'സ്ഫടികത്തിലെ' ഗാനങ്ങൾ വീണ്ടും പാടി ചിത്ര

  ആട് തോമയെ എണ്ണതേപ്പിച്ചു കിടത്തിയുള്ള സിൽക്ക് സ്മിതയുടെ 'ഏഴിമല പൂഞ്ചോല', നാടൻ കള്ള് കുടിപ്പിച്ച ഉർവശി ലെക്കുകെട്ട് ആടിപ്പാടുന്ന 'പരുമല ചെരുവിലെ' ഗാനങ്ങൾ എന്നാൽ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് 'സ്ഫടികം' (Sphadikam) സിനിമയുടെ ആമുഖം തന്നെയാണ്. ഈ രണ്ടു ഗാനങ്ങളും പാടിയത് കെ.എസ്. ചിത്രയും (K.S. Chithra). 27 വർഷങ്ങൾ മുൻപ് പാടിയ ആ ഗാനങ്ങൾ വീണ്ടും അതേരൂപത്തിലും ഭാവത്തിലും പാടിയ അനുഭവക്കുറിപ്പുമായി ചിത്ര ഫേസ്ബുക്കിൽ വന്നിരിക്കുന്നു.

  "കഴിഞ്ഞ സൺ‌ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ 'സ്‌ഫടികം' സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !! 3 വർഷം മുൻപ് ഭദ്രൻ സർ എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ... പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !!...
  Published by:user_57
  First published: