• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷത്തിൽ നിന്നും 'ഖൽബിലെ ഹൂറി' ഗാനം കേൾക്കാം

Shefeekkinte Santhosham | ഉണ്ണി മുകുന്ദന്റെ ഷെഫീക്കിന്റെ സന്തോഷത്തിൽ നിന്നും 'ഖൽബിലെ ഹൂറി' ഗാനം കേൾക്കാം

ഉണ്ണി മുകുന്ദൻ പാടി ഷാൻ റഹ്മാൻ ഈണമിട്ട 'ഖൽബിലെ ഹൂറി' പുറത്തിറങ്ങി

  • Last Updated :
  • Share this:
    ഉണ്ണി മുകുന്ദൻ പാടി ഷാൻ റഹ്മാൻ ഈണമിട്ട 'ഖൽബിലെ ഹൂറി' എന്ന ഗാനം ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ നിന്നും പുറത്തുവന്നു. ഉണ്ണി മുകുന്ദൻ (Unni Mukundan), മനോജ് കെ. ജയന്‍ (Manoj K. Jayan), ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷെഫീഖിന്റെ സന്തോഷം'.

    'മേപ്പടിയാൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, കൃഷ്ണപ്രസാദ്‌, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിവരും അഭിനയിക്കുന്നു.



    രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റർടെയ്‌നർ എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവിൽ കേന്ദ്രീകൃതമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. അതിനായി താൻ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

    ‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദൊ ഐസക് നിർവ്വഹിക്കുന്നു.




    സംഗീതം-ഷാന്‍ റഹ്‌മാൻ ഒരുക്കുന്നത്. എഡിറ്റർ- നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ-ശ്യാം കാർത്തികേയൻ, മേക്കപ്പ്- അരുൺ ആയൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

    Summary: New song from Unni Mukundan movie 'Shefeekkinte Santhosham' got released. 'Honestly, I’m very excited. The first content from @ShefeekkinteSanthosham, UMF’s second production venture, is here. I wholeheartedly welcome each one of you to the world of Shefeek and his friends! https://youtu.be/oNJyKe1ldLE. The only person I thank right now is @ShaanRahman. Thanks a lot bro, for bearing with me. I really hope, all of you, enjoy the song, as much as I enjoyed living it and rendering it,' Unni captioned his post
    Published by:user_57
    First published: