നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പുതിയ വഴിയിലിനി യാത്രയാണ്, കാളിദാസിന്റെ ഗാനം

  പുതിയ വഴിയിലിനി യാത്രയാണ്, കാളിദാസിന്റെ ഗാനം

  ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ജീത്തുവിന്റെ ആദ്യ യൂത്ത് സിനിമയാണിത്

  • Share this:
   കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന രണ്ടാമത് മലയാള ചിത്രം മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. 'പുതിയ വഴിയിലിനി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദും, അരുൺ വിജയും ചേർന്നാണ്. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് അരുൺ വിജയ് തന്നെയാണ്. നായകൻ കാളിദാസ്, നായിക അപർണ ബാലമുരളി എന്നിവർ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.   മമ്മി ആന്‍ഡ് മി , മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി. ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ജീത്തുവിന്റെ ആദ്യ യൂത്ത് സിനിമ കൂടിയാണിത്. ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ്ബാബു, ശരത് സഭ, സായികുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

   മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷം കാളിദാസ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണു Mr ആൻഡ് Ms റൗഡി. ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിൽ കാളിദാസ് നായക വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജാക്ക് ആൻഡ് ജിൽ എന്ന സന്തോഷ് ശിവൻ ചിത്രത്തിലും കാളിദാസാണ്. ജീത്തുവിന്റേതായി തമിഴിലെ കാർത്തി ചിത്രവും ഹിന്ദിയിൽ ഇമ്രാൻ ഹാഷ്മി ചിത്രവുമുണ്ട്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണാവകാശം എടുത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തും. മറ്റ് അണിയറപ്രവര്‍ത്തകര്‍ ക്യാമറ- സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം- അനില്‍ ജോണ്‍സണ്‍, എഡിറ്റിംഗ്- അയൂബ് ഖാന്‍, കലാസംവിധാനം - സാബു റാവു.

   First published: