• HOME
  • »
  • NEWS
  • »
  • film
  • »
  • പറക്കാം, പറക്കാം; രജിഷ വിജയൻറെ സൈക്ലിംഗ് രംഗങ്ങൾ നിറഞ്ഞ ഫൈനൽസിലെ ഗാനം ഇതാ

പറക്കാം, പറക്കാം; രജിഷ വിജയൻറെ സൈക്ലിംഗ് രംഗങ്ങൾ നിറഞ്ഞ ഫൈനൽസിലെ ഗാനം ഇതാ

New song Parakkam Parakkam from Rajisha Vijayan movie Finals | ഇന്ത്യയെ പ്രതിനിധീകരിച്ച് 2020ൽ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയായാണ് രജിഷ എത്തുന്നത്

  • Share this:
    ദേശീയ സൈക്ലിംഗ് താരത്തിന്റെ വേഷത്തിൽ രജിഷ വിജയൻ എത്തുന്ന ചിത്രം ഫൈനൽസിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 101 സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഗാനം പുറത്തിറങ്ങിയത്. പറക്കാം പറക്കാം... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ, ലത കൃഷ്ണ എന്നിവർ ചേർന്നാണ്. എം.ഡി.രാജേന്ദ്രന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് കൈലാസ് മേനോൻ. പ്രിയ വാര്യർ ആദ്യമായി ഗായികയാവുന്നതും ഈ ചിത്രത്തിലാണ്.

    ഇന്ത്യയെ പ്രതിനിധീകരിച്ച് 2020ൽ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയായാണ് രജിഷ എത്തുന്നത്. ഗോദക്ക് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്പോർട്സ് ചിത്രമാകുമിത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സംവിധാനം പി.ആർ. അരുൺ. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.



    ഏപ്രിൽ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിർമൽ സിറ്റിയിൽ സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാൽ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു. നിരഞ്ജ് മണിയൻപിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

    First published: