• HOME
 • »
 • NEWS
 • »
 • film
 • »
 • Thuramukham teaser | നിവിൻ പോളിയുടെ വേറിട്ട വേഷം; 'തുറമുഖം' ടീസർ പുറത്തിറങ്ങി

Thuramukham teaser | നിവിൻ പോളിയുടെ വേറിട്ട വേഷം; 'തുറമുഖം' ടീസർ പുറത്തിറങ്ങി

New teaser from the movie Thuramukham released | രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ ഇതാ

തുറമുഖത്തിൽ നിവിൻ പോളി

തുറമുഖത്തിൽ നിവിൻ പോളി

 • Last Updated :
 • Share this:
  മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിന്റെ ഓഫീഷ്യൽ ടീസർ ഇന്ന് റിലീസായി.

  നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

  ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

  വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ. 2020 ജൂൺ മാസത്തിനു മുൻപ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഈ തിയതിയും നീളുകയായിരുന്നു. റിലീസ് കാത്തിരുന്ന ദിവസമാണ് ടീസർ പുറത്തുവിട്ടത്.

  അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.

  കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. വാർത്താ പ്രചരണം: എ.എസ്. ദിനേശ്.  Summary: Teaser dropped for Nivin Pauly-Rajeev Ravi movie Thuramukham. The period drama was slated for a May 2021 release and got postponed due to the current Covid crisis. The plot is centered around the emergence of Kochi and the life and times of its people from the past

  Also read: ചികിത്സയിൽ കഴിയുന്ന നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ചുമായി സഹപ്രവർത്തകർ

  ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ. ഇദ്ദേഹം എറണാകുളത്തെ റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ തുടരുകയാണ്. ചികിത്സയ്ക്കായി ഭാരിച്ച തുക വേണ്ടിവരുമെന്നതിനാലാണ് ഏവരും കൈകോർക്കുന്നത്. ചലച്ചിത്ര-സീരിയൽ പ്രവർത്തകരും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം മുതൽ ഈ സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണ്.
  Published by:user_57
  First published: