നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും'; എന്താ വെറൈറ്റി അല്ലെ?

  'രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും'; എന്താ വെറൈറ്റി അല്ലെ?

  New teaser of Munthiri Monjan takes a dig at beef curry in a witty manner | മുന്തിരി മൊഞ്ചൻ ടീസർ പുറത്തിറങ്ങി

  മുന്തിരി മൊഞ്ചൻ ടീസറിൽ നിന്നും

  മുന്തിരി മൊഞ്ചൻ ടീസറിൽ നിന്നും

  • Share this:
   ഹോട്ടലിൽ കയറി രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു ബീഫ് കറിയും എന്ന് പറയുന്നതിന് പകരം 'രണ്ടു പ്ലേറ്റ് പൊറോട്ടയും ഒരു മൃഗ കറിയും' എന്ന് പറയേണ്ടി വന്നാൽ എന്ത് കഷ്‌ടം എന്ന് തോന്നുന്നുണ്ടോ? നവാഗത സംവിധായകന്‍ വിജിത് നമ്പ്യാര്‍ ഒരുക്കിയ 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ'യുടെ പുതിയ ടീസര്‍ ആണ് വളരെ വ്യത്യസ്തമായി പൊറോട്ടയെയും ബീഫ് കറിയെയും അവതരിപ്പിക്കുന്നത്.

   നിയാസ് ബക്കറും സുഹൃത്തും ഒരു ഹോട്ടലിൽ കയറി ഹഭക്ഷണം ഓർഡർ ചെയ്യുന്നതാണ് സന്ദർഭം. പൊറോട്ടക്കൊപ്പം 'മൃഗക്കറി' ഓർഡർ ചെയ്യാനുള്ള കാരണവും ഡയലോഗിൽ പറയുന്നുണ്ട്.

   ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6ന് റിലീസ് ചെയ്യും.

   വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം നിര്‍വഹിക്കുന്നത്.

   മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്നു.   First published:
   )}