• HOME
  • »
  • NEWS
  • »
  • film
  • »
  • Palthu Janwar | കുടിയാന്മല ഗ്രാമപഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ജീവിതം; 'പാൽതു ജാൻവർ' രണ്ടാം ട്രെയ്‌ലർ

Palthu Janwar | കുടിയാന്മല ഗ്രാമപഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ജീവിതം; 'പാൽതു ജാൻവർ' രണ്ടാം ട്രെയ്‌ലർ

'പാൽതു ജാൻവർ' രണ്ടാം ട്രെയ്‌ലർ പുറത്തുവന്നു

പാൽതു ജാൻവർ

പാൽതു ജാൻവർ

  • Last Updated :
  • Share this:
    കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി എത്തുന്ന പ്രസൂൺ കൃഷ്ണകുമാറിന്റെ ജീവിതം വരച്ചുകാട്ടുന്ന 'പാൽതു ജാൻവർ' (Palthu Janwar) രണ്ടാം ട്രെയ്‌ലർ പുറത്തുവന്നു. ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കുറിച്ചു കൂടി ഒരു ചിത്രം നൽകുന്നതാണ് ഈ രണ്ടാം ട്രെയ്‌ലർ. നവാഗതനായ സംഗീത് രാജൻ സംവിധാനം ചെയ്ത ചിത്രം പാൽതു ജാൻവർ വിജയകരമായി പ്രദർശനം തുടരുകയാണ്.

    Also read: Palthu Janwar review | കാലിത്തൊഴുത്തിന്റെ ജീവൻ അറിഞ്ഞവൻ; നന്മ നിറഞ്ഞവൻ

    ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്.

    വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി.- രൺദീവെ, ആർട്ട്- ​ഗോകുൽ ദാസ്, എഡിറ്റിം​ഗ്- കിരൺ ദാസ്, കോസ്റ്റ്യൂം- മസ്ഹർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിഷ്വൽ എഫക്ട്- എഗ് വെെറ്റ് വി.എഫ്.എക്സ്., ടെെറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.



    Also read: King Fish teaser | വർമ്മസാറേ എന്താ ശരിക്കും കളി...? പിടിതരാതെ 'കിംഗ് ഫിഷ്' ടീസർ

    അനൂപ് മേനോന്‍ (Anoop Menon) സംവിധാനവും തിരക്കഥയുമൊരുക്കുന്ന 'കിംഗ് ഫിഷ്' (King Fish) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് (B. Ranjith) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് ഒളിപ്പിച്ചാണ് ടീസർ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തീയറ്ററുകളില്‍ എത്തും.

    നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്. കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

    അനൂപ് മേനോന്‍, ദീപക് വിജയന്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രതീഷ് വേഗ.

    Summary: New trailer from Palthu Janwar sketches the life of Basil Joseph character, who plays the role of a livestock inspector
    Published by:user_57
    First published: