• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva | അപ്പന് സുഖമാണോ? 'കടുവയുടെ' പോലീസ് സ്റ്റേഷൻ രംഗം

Kaduva | അപ്പന് സുഖമാണോ? 'കടുവയുടെ' പോലീസ് സ്റ്റേഷൻ രംഗം

24 മണിക്കൂർ തികയും മുൻപ് തന്നെ വീഡിയോ മൂന്നു ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു

  • Share this:
    കുര്യാച്ചന്റെ പോലീസ് സ്റ്റേഷൻ രംഗം പുറത്തുവിട്ട് 'കടുവ'യുടെ അണിയറക്കാർ. 'അപ്പന് സുഖമല്ലേ? ബെഞ്ചമിൻ സാറിന്?' എന്ന കുര്യാച്ചന്റെ ചോദ്യമുയരുന്ന രംഗമാണ് വീഡിയോയിൽ. പൃഥ്വിരാജും ഷാജോണും കൊമ്പുകോർക്കുന്ന രംഗമാണിത്. 24 മണിക്കൂർ തികയും മുൻപ് തന്നെ മൂന്നു ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. രണ്ടു ദിവസം മുൻപ് ജീവിതത്തിലെ കുറുവച്ചൻ 'കടുവ' (Kaduva) കാണാൻ കുടുംബ സമേതം തിയേറ്ററിലെത്തിയിരുന്നു.

    സംവിധായകൻ ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമായ 'കടുവ' തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നോട്ടുപോവുകയാണ്.



    കുര്യൻ താമസിക്കുന്ന മേഖലയിൽ താമസമുള്ള ഐ.ജിയുമായി കൊമ്പുകോർക്കുമ്പോൾ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. വിവേക് ഒബ്‌റോയ് ആണ് പോലീസുകാരന്റെ വേഷത്തിലെത്തുക.

    പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ കാണിക്കുന്നത്. കനൽ കണ്ണനും മാഫിയ ശശിയും ചേർന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

    അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹൻദാസും നിർവഹിച്ചിരിക്കുന്നു.

    ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോൻ, സീമ, ജനാർദനൻ, പ്രിയങ്ക നായർ, സുദേവ് ​​നായർ, അജു വർഗീസ്, ദിലീഷ് പോത്തൻ എന്നിവരും കടുവയിൽ പ്രധാന കഥാപാത്രങ്ങളായി കാണാം.

    കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.

    Summary: A new video snippet from the movie Kaduva starring Prithviraj and Vivek Oberoi as protagonist and antagonist has hit the internet. The scene shows the first time the characters played by Prithviraj and Shajohn initiate a close encounter for the rest of the movie. The movie marks the return of Shaji Kailas into Malayalam film direction
    Published by:user_57
    First published: