• HOME
  • »
  • NEWS
  • »
  • film
  • »
  • നാലാമത്തെ വിവാഹം; കേവലം നാല് ദിവസത്തേക്ക് മാത്രം

നാലാമത്തെ വിവാഹം; കേവലം നാല് ദിവസത്തേക്ക് മാത്രം

Couple separate on fourth day of marriage | ഭർത്താവിന്റെ നാലാം വിവാഹമാണ് നാലാം നാൾ വേർപിരിയലിൽ കലാശിച്ചത്

news18

news18

  • Last Updated :
  • Share this:
    ശനിയാഴ്ച വിവാഹം. അന്ന് തന്നെ വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചു. നാല് ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ച ആ ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചു. ഭർത്താവിന്റെ നാലാം വിവാഹമാണ് നാലാം നാൾ വേർപിരിയലിൽ കലാശിച്ചത്. ഹോളിവുഡ് താരം നിക്കൊളാസ് കെയ്ജ്, ഗേൾഫ്രണ്ട് എറിക്കാ കൊയ്‌ക്ക എന്നിവരുടെ വിവാഹമാണ് ഇത്തരത്തിൽ കലാശിച്ചത്. ലാസ് വേഗാസിലെ മേക്ക്അപ് ആർട്ടിസ്റ് ആണ് എറിക്കാ. 55കാരനായ കെയ്ജ് വിവാഹ മോചനത്തിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

    നിക്കൊളാസ് കെയ്ജ്


    2018 ഏപ്രിൽ മുതൽ കെയ്ജ്-എറിക്ക ജോഡികൾ ഒന്നിച്ചായിരുന്നു. എറിക്കയും വിവാഹിതയായിരുന്നു. മുൻപ് പെട്രീഷ്യ (1995-2001), ലിസ മേരി പ്രെസ്‌ലി (2002-2004), ആലിസ് കിം (2004-2016) എന്നിവരെ കെയ്ജ് വിവാഹം ചെയ്തിരുന്നു. ആലീസിൽ ഒരു മകനുണ്ട്. പങ്കാളിയായിരുന്ന ക്രിസ്റ്റീന ഫുൾട്ടനുമായി 28 വയസ്സുള്ള മകനുണ്ട്.

    ഓസ്കാർ, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടർസ് ഗിൽഡ് അവാർഡ് തുടങ്ങിയവ നേടിയിട്ടുള്ള കെയ്ജ് മൂന്നു പതിറ്റാണ്ടുകളായി അഭിനയം, സംവിധാനം, നിർമ്മാണം എന്നീ രംഗങ്ങളിലും ടി.വി. പരിപാടികളിലും സജീവമായിരുന്നു. സാറ്റ്ൻ ഫിലിംസെന്ന പേരിൽ സ്വന്തമായൊരു നിർമ്മാണ കമ്പനിയുമുണ്ട്. ഷാഡോ ഓഫ് ദി വാമ്പയർ, ദി ലൈഫ് ഓഫ് ഡേവിഡ് ഗെയ്‌ൽ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും കൂടിയാണ്.

    First published: