മൂന്നു സംവിധായകർ ഒത്തുചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘നിഗൂഢം’ (Nigoodam movie) ഷൂട്ടിംഗ് തുടങ്ങി. ചിത്രീകരണം ഫെബ്രുവരി 24 വെള്ളിയാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. നവാഗതരായ അജേഷ് ആന്റണി, അനീഷ്, ബി.ജെ. ബെപ്സൺ നോർബൽ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്. ജി ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെയാണ് നിർമാണം.
മലയിൻകീഴിലെ ഒരിടത്തരം വീട്ടിൽ നടൻ ഇന്ദ്രൻസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, ബേബി സ്വര അരുൺ എന്നിവർ ആദ്യ രംഗത്തിൽ അഭിനയിച്ചു. പ്രത്യേക ലക്ഷ്യത്തോടെ ചിത്രകാരനായ ശങ്കർ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുടേയും ചലച്ചിത്രാവിഷ്ക്കാരണമാണീച്ചിത്രം.
അനൂപ് മേനോൻ, ഗൗതമി നായർ, റോസ്‌ലിൻ ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – കൃഷ്ണചന്ദ്രൻ, സംഗീതം – റോണി റാഫേൽ. പ്രദീപ് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – സോബിൻ സോമൻ, മേക്കപ്പ് – സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ എസ്.കെ., ഫിനാൻസ് കൺട്രോളർ – സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – അജി മസ്ക്കറ്റ്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചിത്രീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.