നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിഖില വിമൽ തമിഴ് ചിത്രത്തിൽ; പ്രണയകഥ പറയുന്ന 'ഒമ്പതു കുഴി സമ്പത്ത്'

  നിഖില വിമൽ തമിഴ് ചിത്രത്തിൽ; പ്രണയകഥ പറയുന്ന 'ഒമ്പതു കുഴി സമ്പത്ത്'

  Nikhila Vimal is heroine in Ompathu Kuzhi Sambathu | ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ്

  നിഖിലയും ബാലാജിയും

  നിഖിലയും ബാലാജിയും

  • Share this:
   മലയാളത്തിൽ വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി നിഖില വിമൽ അടുത്തതായി തമിഴ് ചിത്രത്തിൽ നായികയാവും. 'ഒമ്പതു കുഴി സമ്പത്ത്' എന്ന ചിത്രത്തിൽ നവാഗതനായ ബാലാജിയാണ് നായകൻ. ഗ്രാമീണ പശ്ചാത്തലത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ്.

   ദിലീപിന്റെ നായികയായി ലവ് 24x7 എന്ന മലയാള ചിത്രത്തിലൂടെയാണ് നിഖില നായികാ വേഷങ്ങൾ ചെയ്തു തുടങ്ങുന്നത്. ശേഷം വെട്രിവേൽ എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും പിന്നീട് സജീവമായ നിഖിലയുടെ ഏറ്റവും പുതിയ മലയാള ചിത്രം അഞ്ചാം പാതിരായാണ്.   അരവിന്ദന്റെ അതിഥികള്‍, ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിൽ നിഖില നായികയായി. ജാ. പശുപതി സംവിധാനം ചെയ്യുന്ന 'ഒമ്പതു കുഴി സമ്പത്തിൽ' അപ്പുകുട്ടി, വിശാലാക്ഷി, സാമി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.

   ഏയ്റ്റി ട്വന്റി പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത് കുമാര്‍ ബാലു, ജി.കെ. തിരുനവുക്കരശ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാര്‍ നിര്‍വ്വഹിക്കുന്നു. നാ. മുത്തുകുമാര്‍,കാര്‍ത്തിക് നിത എന്നിവരുടെ വരികള്‍ക്ക് വി എ ചാര്‍ളി സംഗീതം പകരുന്നു.
   Published by:meera
   First published: