നിക്കി ഗിൽറാണി അത് പ്രതീക്ഷിച്ചിരുന്നില്ല; ധമാക്ക സെറ്റിലെ കാഴ്ച ഇതാ

Nikki Galrani gets a surprise gift on her first day on the sets of Dhamaka | ആ അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ ഇതാ

news18-malayalam
Updated: August 17, 2019, 6:05 PM IST
നിക്കി ഗിൽറാണി അത് പ്രതീക്ഷിച്ചിരുന്നില്ല; ധമാക്ക സെറ്റിലെ കാഴ്ച ഇതാ
ധമാക്ക സെറ്റിൽ നിക്കി ഗിൽറാണിയും സംഘവും
  • Share this:
റോളിങ്ങ്, ആക്ഷൻ. ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ നടി നിക്കി ഗിൽറാണി ധമാക്ക ചിത്രത്തിന്റെ സെറ്റിൽ തന്റെ ആദ്യ ഷോട്ട് തുടങ്ങാൻ റെഡി ആയി. ഫ്രയിമിലേക്ക് നായകൻ നടന്നു കയറി. പെട്ടെന്നാണ് അത് സംഭവിച്ചത്. നിക്കിയുടെ മുഖത്ത് ഒരു അമ്പരപ്പ്.

സംവിധായകൻ ഒമർ ലുലുവിന്റെ മുഖത്ത് ചിരിയും. പെട്ടെന്ന് മൈക്ക് മാറ്റി വച്ച് ഒരു ചെറു പൂച്ചെണ്ടുമായി സംവിധായകനും നായകനും ഉൾപ്പെടുന്ന മൂവർ സംഘം നിക്കിയുടെ അടുത്തേക്ക്. നായികക്ക് ഒരു സർപ്രൈസ് വെൽക്കം ഒരുക്കുകയായിരുന്നു ലക്‌ഷ്യം. ആ അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ ഇതാ.ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുൺ നായകനാവുന്ന ചിത്രമാണിത്. വില്ലനായി തരികിട സാബു വേഷമിടും.

സ്കൂൾ, കോളേജ് ചുറ്റുപാടുകൾ വിട്ട് യുവാക്കളുടെ വ്യത്യസ്ത കഥ പറയുന്ന ചിത്രം എന്നാണ് സംവിധായകൻ നൽകിയ സൂചന. ഫസ്റ്റ് ലുക് പോസ്റ്ററിൽ നൽകിയ 2019 റൈസിംഗ് സൂണ്‍ എന്ന വാചകം ഒരു റേസിംഗ് മൂവി ആണോ എന്ന സൂചനയും നല്‍ക്കുന്നുണ്ട്. വൈറല്‍ ഹിറ്റും വിവിധ ഭാക്ഷകളില്‍ ഒരേ സമയം പുറത്തിറങ്ങി മ്യൂസിക്ക് ഹിറ്റായ അഡാര്‍ ലവ്നു ശേഷം എത്തുന്ന ഈ ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീതം.

ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്. ക്യാമറ: സിനോജ് പി അയ്യപ്പന്‍, തിരക്കഥ, സംഭാഷണം: സാരംഗ് ജയപ്രകാഷ്, വേണു ഓ. വി. കിരണ്‍ ലാല്‍ എന്നിവര്‍. എഡിറ്റര്‍: ദിലീപ് ഡെന്നീസ്.

First published: August 17, 2019, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading