• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഐഡിഎസ്എഫ്എഫ്കെ: ഓസ്കാർ നോമിനേഷന് ഒമ്പത് ഇന്ത്യൻ ചിത്രങ്ങൾ

news18india
Updated: July 19, 2018, 7:54 PM IST
ഐഡിഎസ്എഫ്എഫ്കെ: ഓസ്കാർ നോമിനേഷന് ഒമ്പത് ഇന്ത്യൻ ചിത്രങ്ങൾ
news18india
Updated: July 19, 2018, 7:54 PM IST
വെള്ളിയാഴ്ച ആരംഭിക്കുന്ന 11ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഓസ്കാർ നോമിനേഷന് മത്സരിക്കുന്നത് ഒമ്പത് ഇന്ത്യൻ ചിത്രങ്ങൾ. ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വനിതകളാണ്.

ദേബലിന മജുംദറിന്റെ ബംഗാളി ചിത്രം ടിൻ സത്യി, ശിൽപി ഗുലാട്ടിയുടെ പഞ്ചാബി ചിത്രം താല തെ കുഞ്ഞി, ബിസ്വരഞ്ജൻ പ്രധാന്റെ ദി ട്രൈബൽ സ്കൂപ്പ്( ഒഡിയ, ഹിന്ദി), സുരഭി ശർമയുടെ ഫിർ സെ സാം പെ ആന( ഹിന്ദി, മറാത്തി), പീയുഷ് ഷായുടെ ദി തേർഡ് ഇൻഫിനിറ്റി, ഹേമന്ത് ഗബ്ബായുടെ ആൻ എൻജിനീയേർഡ് ഡ്രീം, രമണി ആർ വിയുടെ സാന്താൾ ഫാമിലി ടു മിൽ റീകാൾ, കസ്തൂരി ബസു, മിതാലി വിശ്വാസ് എന്നിവരുടെ എസ്ഡി സരോജ് ദത്ത ആൻഡ് ഹിസ് ടൈംസ്, അനുഷ്ക മീനാക്ഷി, ഈശ്വർ ശ്രീകുമാർ എന്നിവരുടെ അപ്, ഡൗൺ ആൻഡ് സൈഡ്വെയ്സ് എന്നിവയാണ് ഓസ്കാർ നോമിനേഷനായി മത്സരിക്കുന്നത്. ഇതിൽ രണ്ടു ചിത്രങ്ങൾ സംഭാഷണം ഇല്ലാത്തവയാണ്.

ഈ വിഭാഗത്തിൽ വിജയിക്കുന്ന ചിത്രത്തിനാണ് ഓസ്കാർ നോമിനേഷൻ ലഭിക്കുന്നത്. ഓസ്കാർ നോമിനേഷനിലേക്കുള്ള ഒരേ ഒരു വാതിലാണ് ഐഡിഎസ്എഫ്എഫ്കെ. ഷോട്ട് ഡോക്യുമെൻററി വിഭാഗത്തിൽ നാല് മലയാള ചിത്രങ്ങൾ ഉൾപ്പെടെ 21 ചിത്രങ്ങൾ മത്സരിക്കുന്നുണ്ട്. ഫോക്കസ് ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ ഗൗരി ലങ്കേഷിന്റെ ജീവിതം പറയുന്ന ഔർ ഗൗരി ഉൾപ്പെടെ ഏഴ് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ 16 ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

 
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍