തെറ്റിദ്ധരിച്ചതിന് മാപ്പ്, നയൻ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റ് പറഞ്ഞവർ

ആദ്യം ചിത്രത്തെക്കുറിച്ച്‌ മോശം പരാമർശം നടത്തിയിട്ട്, തങ്ങൾക്കു പറ്റിയ തെറ്റ് തിരുത്താനും തയ്യാറായവരാണിവർ

news18india
Updated: February 12, 2019, 11:44 AM IST
തെറ്റിദ്ധരിച്ചതിന് മാപ്പ്, നയൻ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റ് പറഞ്ഞവർ
നയനിൽ പൃഥ്വിരാജ്
  • News18 India
  • Last Updated: February 12, 2019, 11:44 AM IST
  • Share this:
ഒരു നല്ല ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചാലും അണിയറപ്രവർത്തകർക്ക് ഉറക്കമില്ലാ രാവുകൾ സമ്മാനിക്കുന്ന ഒന്നാണ് നെഗറ്റീവ് പരാമർശങ്ങൾ. നല്ല പ്രകടനമെന്ന് ജനം സാക്ഷ്യപ്പെടുത്തിയാലും, ഇവർ അടങ്ങിയിരിക്കില്ല. അതിനു പാത്രമായതാരോ അവരും അവർക്കൊപ്പമുള്ളവരും മാത്രം അനുഭവിക്കുന്ന മാനസിക വേദനയും അപമാനവും. എന്നാൽ പറഞ്ഞ വാക്കു തിരിച്ചെടുക്കുക എന്നത് നടപ്പില്ലാത്ത കാര്യമായിരുന്നു, ഇതുവരെ. ഈ ചിത്രത്തിന്റെതൊഴിച്ചാൽ. പറഞ്ഞു വരുന്നത്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്- സോണി പിക്‌ചർ എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് മലയാള സിനിമയിൽ അണിയിച്ചൊരുക്കിയ നയൻ എന്ന ചിത്രത്തെപ്പറ്റിയാണ്. ആദ്യം ചിത്രത്തെക്കുറിച്ച്‌ മോശം പരാമർശം നടത്തിയിട്ട്, തങ്ങൾക്കു പറ്റിയ തെറ്റ് തിരുത്താനും തയ്യാറായവരാണിവർ. തെറ്റ് മനുഷ്യ സഹജമെങ്കിൽ, അത് തിരുത്താനും കൂടി അവർ ധൈര്യം കാട്ടി. ഒരു മികച്ച ചിത്രത്തെ ക്രൂശിക്കുന്നതിലെ നീതികേട്‌ ഇവർ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് തന്നെ കാര്യം.

Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ

"പടം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാതെ ആദ്യം നെഗറ്റീവ് റിവ്യൂ ഇട്ടു..പിന്നീട് പടം വീണ്ടും കണ്ടു മനസ്സില്ലായപ്പോൾ തെറ്റ് തിരുത്തി....മലയാള സിനിമ ചരിത്രത്തിൽ ഒരു സിനിമക്കും ഇങ്ങനെ രണ്ട് രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ക്ലൈമാക്സ് ഉണ്ടായിട്ടില്ലാ
നയൻ ഒരു അത്ഭുതമാണ്." ശരത് എന്ന പ്രേക്ഷകന്റെ അഭിപ്രായം.മറ്റൊരാൾ, ഐനേഷ് സക്കറിയ, പൂർണ്ണമായി മനസ്സിലാക്കാതെ ചിത്രത്തെപ്പറ്റി എഴുതിതെണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുകയാണ്. "ഒരു സിനിമ പൂർണമായും മനസിലാക്കാൻ സാധിക്കാതെ റിവ്യൂ ഇട്ടത്തിൽ ഉള്ള ഖേദം ആദ്യം തന്നെ പങ്കുവെക്കുന്നു... 'ഞാൻ' എന്ന പ്രേക്ഷകൻ സിനിമയെ കൃത്യമായി മനസിലാക്കാൻ ,അല്ലെങ്കിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത് ഒരിക്കലും സംവിധായകന്റെ കുഴപ്പം അല്ല,മറിച്ച് സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഉള്ള എന്റെ പരാജയമാണ് ! സിനിമ കണ്ട് കഴിഞ്ഞ് ക്ലൈമാക്സ് വ്യാഖ്യാനിക്കാൻ ഇത്രത്തോളം ചർച്ച ചെയ്ത മറ്റൊരു സിനിമ ഇതുവരെ എന്റെ ഓർമയിൽ ഇല്ല. ഒരു പോക്ക് കൂടി പോകേണ്ടി വരും. നയൻ ഒരു അത്ഭുതമാണ്."ഒരിക്കൽ മണിച്ചിത്രത്താഴ് പൊളിച്ചെഴുതിയ സമവാക്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് നയന്റെ അവതരണം. ഹൊററും, സസ്‌പെൻസും, ത്രില്ലറും, വി.എഫ്.എക്‌സും സയൻസ് ഫിക്ഷനും ചേർത്ത്, ഒരച്ഛൻ മകൻ ബന്ധത്തിലൂന്നി, ഇങ്ങനെയും ഒരു കൂട്ടൊരുക്കാൻ സാധിക്കുമോ എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ ചിന്തിക്കുമ്പോഴും, അത് പ്രേക്ഷകർക്ക് മടുപ്പുണ്ടാകാത്ത, ഇഷ്ടപ്പെടുന്ന രീതിയിൽ വേണമെന്ന നിർബന്ധ ബുദ്ധി തന്നെയാണ് ഈ ജെനുസ് മുഹമ്മദ് രണ്ടാം വരവിൽ കാണുന്നത്. ബുക്ക് മൈ ഷോയിൽ അഞ്ചിൽ 3.9 സ്റ്റാർ വരെ പ്രേക്ഷക റേറ്റിങ് ഉണ്ട്. നിരൂപകർക്കും ഒരേ സ്വരം. ചിത്രത്തെക്കുറിച്ചുള്ള മോശം പരാമർശങ്ങളെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുന്ന സംസ്കാരത്തിനെതിരെ തുറന്നടിച്ച പൃഥ്വിരാജ് നായകനായ നയൻ തന്നെ ഇത്തരം പ്രവണതക്കൊരുങ്ങുന്നവരെ ഓർമ്മിപ്പിക്കാൻ, രണ്ടു വട്ടം ആലോചിക്കാൻ, പ്രചോദനം നൽകിയത് തീർത്തും യാദൃശ്ചികം.

First published: February 12, 2019, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading