പൃഥ്വിരാജിന്റെ നയൻ ട്രെയ്‌ലർ പ്രേക്ഷക മുന്നിലെത്തുന്നത് ന്യൂസ് 18 കേരളം ഉൾപ്പെടെ 15 മലയാളം ചാനലുകളിൽ. ജനുവരി 9ന് രാത്രി 9 മണിക്കാണ് ട്രെയ്‌ലർ ലോഞ്ച്. എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ വഴി ട്രെയ്‌ലറും, ടീസറും, ഫസ്റ്റ് ലുക്കും, ഗാനങ്ങളും റിലീസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജനപ്രിയ മാധ്യമമായ ടി.വി.യിൽ തൻ്റെ നിർമ്മാണ-അഭിനയ സംരംഭത്തിന് വിളബരം നടത്താനാണ് പൃഥ്വി താത്പ്പര്യപ്പെടുന്നത്.
പൃഥ്വിയുടെ സിനിമാ സ്വപ്നം ഇങ്ങനെ, നയൻ ട്രെയ്‌ലർ ഉടനെജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. പ്രകാശ് രാജ് ആവും മറ്റൊരു മുഖ്യ കഥാപാത്രം കൈകാര്യം ചെയ്യുക. നായികമാരായി മംമ്ത മോഹൻദാസും വാമിഖ ഗബ്ബിയും ഉണ്ടാവും. ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വാമിഖയുടെ രണ്ടാമത് മലയാള ചിത്രമാണിത്. ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്നാണ് വിലയിരുത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.