നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്' ട്രെയ്‌ലർ

  'നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്' ട്രെയ്‌ലർ

  • Share this:
   റിജോയിസ് ഫിലിംസിൻറെ ബാനറിൽ ജലേഷ്യസ് ജി. നിർമ്മിച്ച 'നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്' എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. മാമലക്കണ്ടം എന്ന ഗ്രാമത്തിൽ ആധുനിക സൗകര്യങ്ങൾ പേരിനു പോലുമില്ലാത്ത ഒരു ചെറിയ സ്റ്റുഡിയോ നടത്തുന്ന ജോസിൻറെ മകളാണ് ആൻസി. പഠനത്തിനൊപ്പം പാർട്ട് ടൈം ജോബിലൂടെ പഠനചിലവ് കണ്ടെത്തുന്ന മിടുക്കിയാണ് അവൾ. അപ്രതീക്ഷതമായുണ്ടാകുന്ന മകൾ ആൻസിയുടെ തിരോധാനം ജോസിനെയും കുടുംബത്തെയും മാനസികമായി തളർത്തുന്നു. ആൻസിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പല കളള കഥകളും പ്രചരിക്കുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം   വിജയ് ബാബു എന്ന പോലീസ് ഉദ്യോഗസ്ഥൻറെ ശരിയായ കേസന്വേഷണം കഥയെ പുതിയ വഴിത്തിരിവിലേക്ക് നയിക്കുന്നൂ. അത്യന്തം ഉദ്വേഗ ജനകവും സംഘർഷാഭരിതവുമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ആൻസിയായി ശൈത്യാ സന്തോഷും, വിജയ് ബാബുവായി ഭഗത് മാനുവലും, ജോസായി ജയകുമാറും വേഷമിടുന്നു. രഞ്ജി പണിക്കർ, എം ആർ ഗോപകുമാർ,ശിവജി ഗുരുവായൂർ,ശശി കലിംഗ,ബാലാജി ശർമ്മ, സാബു തിരുവല്ല, സജിലാൽ,അനീഷ് ജയറാം,ആതിരാ മാധവ്,അംബികാ മോഹൻ,സുനിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

   കഥാ സംവിധാനം സി.എസ് വിനയൻ, തിരക്കഥ സന്തോഷ് ഗോപാൽ, അഭിലാഷ്.കെ.ബി, ഗാനരചന, സംഭാഷണം ജി. വിനുനാഥ് തുടങ്ങിയവർ നിർവ്വഹിക്കുന്നു. വിജയ് യേശുദാസ്,സുധീപ് കുമാർ,അഖില ആനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
   റിജോയിസ് ഫിലിംസ് ചിത്രം തിയറ്ററിലെത്തിക്കുന്നൂ.

   First published:
   )}