'ഹു' എന്ന സയൻസ് ഫിക്ഷൻ ത്രില്ലറുമായി എത്തിയ സംവിധായകൻ അജയ് ദേവലോകയുടെ അടുത്ത ചിത്രത്തിൽ നായിക നിത്യ മേനോൻ. 'ആറാം തിരുകൽപ്പന' (എക്സോഡസ് 20:13) എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ ആണ് നായകൻ. 'ഹു'വിലെ നായക വേഷം കൈകാര്യം ചെയ്തതും ഷൈൻ ടോം ചാക്കോ തന്നെയാണ്. ഒട്ടനവധി യുവ താരങ്ങൾ അണിനിരക്കുന്ന ചിത്രം എന്നും പോസ്റ്റാറിനൊപ്പം പറയുന്നുണ്ട്. കോറിഡോർ 6 ഫിലിമ്സിന്റെ ബാനറിൽ ചിത്രം അവതരിപ്പിക്കുന്നത് സാൻവിക. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആറാം തിരുകല്പന.
നീണ്ട ഇടവേളയ്ക്കു ശേഷം പ്രാണ എന്ന ചിത്രത്തോടെ നിത്യ മേനോൻ മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം ടി.കെ. രാജീവ്കുമാർ സംവിധാനം നിർവ്വഹിക്കുന്ന കോളാമ്പിയിൽ നിത്യ അടുത്തതായി നായികാ വേഷത്തിലെത്തും. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നിത്യ.
'ഹു'വിന്റെ തുടർച്ചയെന്നോണം ഇസബെല്ല എന്ന പേരിൽ മറ്റൊരു ചിത്രം കൂടി അജയ് ദേവലോക പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aaram Thirukalpana, Ajay Devaloka, Nithya menen, Who