HOME » NEWS » Film » MOVIES NITHYA MENEN SINGS AND THE SONG GETS A TEASER

നിത്യ മേനോൻ പാടുന്നു, പാട്ടിനൊരു ടീസറും

news18india
Updated: December 11, 2018, 3:40 PM IST
നിത്യ മേനോൻ പാടുന്നു, പാട്ടിനൊരു ടീസറും
  • Share this:
ഏക കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ പാടുന്നു. തീർത്തും വ്യത്യസ്തമായി, പാട്ടിനൊരു ടീസറുമുണ്ട്. നിത്യയുടെ പ്രാണയിലാണ് ഇത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു ഗാനത്തിനു വേണ്ടി ഒരു ടീസർ എന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ലോകപ്രശസ്‌ത ജാസ് മ്യൂസിഷ്യൻ ലൂയിസ് ബാങ്ക്സ് സംഗീതം നൽകിയ, ആദ്യ സിങ്ക് സറൗണ്ട് സൗണ്ട് ചിത്രം പ്രാണയിലെ നിത്യ മേനോൻ പാടിയ ഒരു വാക്കിൻ മൗനം എന്ന ഗാനമാണിത്.



രജനികാന്ത് ചിത്രം 2.0ക്കൊപ്പമാണ് പ്രാണയുടെ 30 സെക്കന്റ് ഉള്ള മോഷന്‍ പോസ്റ്റര്‍ ലോകമൊട്ടാകെയുള്ള സ്ക്രീനുകളില്‍ റിലീസ് ചെയ്തത്. റസൂല്‍ പൂക്കുട്ടിയാണ് 2.0 യിലും പ്രാണയിലും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രോടക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് നിര്‍മ്മിക്കുന്നത്. സിങ്ക് സറൗണ്ട് സൗണ്ട് പ്രേക്ഷകന് പുത്തന്‍ ശ്രവ്യാനുഭവം തന്നെയായിരിക്കും.

First published: December 11, 2018, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading