• HOME
  • »
  • NEWS
  • »
  • film
  • »
  • അക്ഷയ്‌യുടെ മിഷൻ മംഗളിൽ നിത്യ മേനോൻ

അക്ഷയ്‌യുടെ മിഷൻ മംഗളിൽ നിത്യ മേനോൻ

  • Last Updated :
  • Share this:
    ബോളിവുഡിലേക്ക് കേരളത്തിൽ നിന്നും ഒരു താര സുന്ദരി കൂടി. അക്ഷയ് കുമാർ നായകനാവുന്ന സ്പേസ് അഡ്വെഞ്ചർ മിഷൻ മംഗളിലാണ് നിത്യ മേനോൻ അരങ്ങേറ്റം കുറിക്കുന്നത്. സംഘത്തിന്റെ ചിത്രം പങ്കു വച്ച് അക്ഷയ് കുമാറും, വിദ്യ ബാലനും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ജഗൻ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. പാഡ്മാൻ സംവിധായകൻ ആർ. ബൽക്കിയാണ് സഹ നിർമ്മാണം.




    സൊനാക്ഷി സിൻഹ, തപ്‌സി പന്നു, ശർമൻ ജോഷി, കീർത്തി കുൽഹരി എന്നിവരാണ് മറ്റു താരങ്ങൾ. "ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിന്റെ കഥ പറയുന്നതിൽ അഭിമാനവും അത്യന്തം സന്തോഷവും ഉണ്ട്. യാദൃച്ഛികം എന്നോണം, ഇതേ ദിവസമാണ്, നവംബർ 5, 2013, ഇന്ത്യയുടെ മിഷൻ ആരംഭിച്ചതും. ഈ ശുഭ മംഗള യാത്രക്ക് ഈ സംഘത്തെ ആശിർവദിച്ചാലും. ഷൂട്ടിംഗ് ഉടനെ ആരംഭിക്കും," ചിത്രത്തിനൊപ്പം അക്ഷയ് കുറിക്കുന്നു.

    പേരു പോലെ തന്നെ ബഹിരാകാശ വിഷയം പ്രമേയമാക്കുന്നതാണ് ചിത്രം. മലയാളത്തിൽ ഒരിടവേളയെടുത്ത നിത്യ, ഇപ്പോൾ ടി.കെ. രാജീവ്കുമാറിന്റെ കോളാമ്പിയിൽ നായികാ വേഷം അവതരിപ്പിക്കുകയാണ്. വി.കെ. പ്രകാശിന്റെ പ്രാണയാണ് മറ്റൊരു ചിത്രം. ജയലളിതയുടെ ജീവിത ചിത്രത്തിലും നായിക നിത്യയാണ്.

    First published: