അഖിലം, ഭുവനം; സംസ്‌കൃത ടൈറ്റിൽ സോംഗുമായി നിത്യയുടെ പ്രാണ

news18india
Updated: January 12, 2019, 5:36 PM IST
അഖിലം, ഭുവനം; സംസ്‌കൃത ടൈറ്റിൽ സോംഗുമായി നിത്യയുടെ പ്രാണ
  • Share this:
നിത്യ മേനോൻ ഏക കഥാപാത്ര നായികയാവുന്ന ചിത്രം പ്രാണയുടെ ടൈറ്റിൽ സോങ് സംസ്കൃതത്തിൽ. ഹരിനാരായണൻറെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് രതീഷ് വേഗയാണ്. ഗായിക ശില്പ രാജ് അഭിനയിച്ചിരിക്കുന്ന വീഡിയോ സോങ് മമ്മൂട്ടിയുടെ ഫേസ്ബുക് പേജു വഴി പുറത്തിറങ്ങി. ജനുവരി 18ന് ചിത്രം തിയേറ്ററുകളിലെത്തും. ഒരിടവേളക്ക് ശേഷമുള്ള നിത്യയുടെ തിരിച്ചു വരവാണ് വി.കെ. പ്രകാശ് സംവിധാനം നിർവ്വഹിക്കുന്ന പ്രാണ.രജനികാന്ത് ചിത്രം 2.0ക്കൊപ്പമാണ് പ്രാണയുടെ 30 സെക്കൻഡ് ഉള്ള മോഷന്‍ പോസ്റ്റര്‍ ലോകമൊട്ടാകെയുള്ള സ്ക്രീനുകളില്‍ റിലീസ് ചെയ്തത്. റസൂല്‍ പൂക്കുട്ടിയാണ് 2.0 യിലും പ്രാണയിലും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോക പ്രശസ്ത സംഗീതജ്ഞൻ ലൂയി ബാങ്ക്സ്, അരുൺ വിജയ് എന്നിവരും ചിത്രത്തിൻറെ സംഗീതം കൈകാര്യം ചെയ്യുന്നു.

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന പ്രാണ ഒരൊറ്റ കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ്. ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ, എന്ന് നിന്‍റെ മൊയ്ദീന് ശേഷം എസ് രാജ് പ്രൊഡക്ഷൻസിൻറെ ബാനറില്‍ സുരേഷ് രാജാണ് നിര്‍മ്മിക്കുന്നത്. സിങ്ക് സറൗണ്ട് സൗണ്ട് പ്രേക്ഷകന് പുത്തന്‍ ശ്രവ്യാനുഭവം തന്നെയായിരിക്കും.

First published: January 12, 2019, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading