• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കായംകുളം കൊച്ചുണ്ണിയായി ഗംഭീര ലുക്കിൽ നിവിൻ പോളി

news18
Updated: July 6, 2018, 1:10 PM IST
കായംകുളം കൊച്ചുണ്ണിയായി ഗംഭീര ലുക്കിൽ നിവിൻ പോളി
news18
Updated: July 6, 2018, 1:10 PM IST
നിവിൻപോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കൊച്ചുണ്ണിയായി നിവിൻ പോളിയുടെ ഗംഭീര ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. നിവിൻപോളിയുടെ ഔദ്യോഗിക പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള പൂർണ വിവരങ്ങളും പോസ്റ്ററിൽ നല്‍കിയിട്ടുണ്ട്. 45 കോടി രൂപയുടെ മുതൽ മുടക്കിൽ ശ്രീ ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്. ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയ ആനന്ദ് ആണ് നായിക. ചിത്രത്തിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രിയങ്ക തിമ്മേഷ്, ബാബു ആന്‍റണി, സണ്ണി വെയ്ൻ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം.

മികച്ച പ്രതികരണം നേടിയ ഹേ ജൂഡ് ആയിരുന്നു നിവിൻ പോളിയുടെ അവസാന ചിത്രം. തൃഷയായിരുന്നു നായിക. നായൻതാര നായികയാവുന്ന ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രവും ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രവും മേജർ രവിയുടെ റൊമാന്റിക് ചിത്രവുമാണ് നിവിൻ പോളിയുടെ പുതിയ ചിത്രങ്ങൾ.

First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍