നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇതെന്താ #9yearchallenge ആണോ? മലർവാടി ക്ലബ്ബിലെ പിള്ളേർ വീണ്ടും

  ഇതെന്താ #9yearchallenge ആണോ? മലർവാടി ക്ലബ്ബിലെ പിള്ളേർ വീണ്ടും

  #10yearchallenge വൈറൽ ആവുന്ന ഇക്കാലത്ത്, വ്യത്യസ്തമായി നയൻ ഇയർ ചലഞ്ചുമായി വന്നിരിക്കുകയാണിവർ

  മലർവാടി സംഘം

  മലർവാടി സംഘം

  • Share this:
   അന്ന് വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറ്റം, ഇന്ന് അനുജൻ ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിൽ ഒത്തുകൂടൽ. മലർവാടി ആർട്സ് ക്ലബ്ബിലെ ആ പിള്ളേർ നീണ്ട ഒൻപതു വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. #10yearchallenge വൈറൽ ആവുന്ന ഇക്കാലത്ത്, വ്യത്യസ്തമായി നയൻ ഇയർ ചലഞ്ചുമായി വന്നിരിക്കുകയാണിവർ. പ്രകാശൻ (നിവിൻ പോളി), കുട്ടു (അജു വർഗീസ്), പുരുഷു (ഭഗത് മാനുവൽ), പ്രവീൺ (ഹരികൃഷ്ണൻ) എന്നിവരും ദീപക് പരമ്പോലും ഇനി ലവ് ആക്ഷൻ ഡ്രാമയിൽ ഒത്തു കൂടും. ഒത്തുചേരലിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുകയാണ് കൂട്ടുകാർ. ലൊക്കേഷനിൽ വച്ച് പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഇവരിൽ ഭൂരിഭാഗത്തിന്റെയും കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു മലർവാടി ആർട്സ് ക്ലബ്.    
   View this post on Instagram
    

   9 years!!! And we’re back! From #MAC to #LAD. 😍 @ajuvarghese @funtasticfilm . . #friends #reunion #malarvadiartsclub #loveactiondrama


   A post shared by Nivin Pauly (@nivinpaulyactor) on


   ശ്രീനിവാസൻ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്കും. നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്.

   നടൻ അജു വർഗീസ് നിർമാതാവിന്‍റെ വേഷമണിയുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫന്‍റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിർമിക്കുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്‍റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നഡയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ്.

   First published:
   )}