ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി 'മൂത്തോൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി.
മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോന്' ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്.
Also read: മാർബിളിലും പലകയിലും കൊട്ടി ശീലിച്ച അഭിഷേകിന് ഉണ്ണി മുകുന്ദന്റെ സമ്മാനം; ഡ്രം കിറ്റ്
കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്.
'ഗമക്ഖർ' എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ. 'റൺ കല്യാണി' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഗാർഗി മലയാളിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Geetu Mohandas Moothon, Moothon movie, Nivin pauly, Nivin Pauly Moothon