നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാജീവ്‌ രവിയുടെ തുറമുഖം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് നിവിൻ പോളി

  രാജീവ്‌ രവിയുടെ തുറമുഖം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് നിവിൻ പോളി

  റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ട് സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

  thuramukham

  thuramukham

  • Last Updated :
  • Share this:
   കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം നിർവഹിക്കുന്ന തുറമുഖം ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലേക്ക്. നിവിൻ പോളിയാണ് നായകൻ. റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ട് സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

   നിവിൻ പോളി തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ഇയ്യോബിന്‍റെ പുസ്‍തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു.

   നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ബി അജിത്കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.
   Published by:user_49
   First published:
   )}