'മലര്‍വാടി ആര്‍ട്ട്സ് ക്ലബിലൂടെ' അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല'.
റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Also read: ബിസ്മി സ്പെഷൽ; നിവിൻ പോളി നായകൻ, നായിക ഐശ്വര്യ ലക്ഷ്മി
പോളി ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും അനീഷ് രാജശേഖരന്, റോണി മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതുന്നു. കോ പ്രൊഡ്യൂസര്‍: രവി മാത്യു, സംഗീതം: ജസ്റ്റിന് വര്‍ഗ്ഗീസ്.
കഴിഞ്ഞ ദിവസം നിവിൻ പോളിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ബിസ്മി സ്പെഷൽ' എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gangster of Mundan Mala, Nivin pauly, Nivin Pauly movie