റാം ഒരുക്കുന്ന 'യേഴ് കടൽ യേഴ് മലൈയിലെ' (Yezhu Kadal Yezhu Malai) നിവിൻ പോളിയുടെ (Nivin Pauly) ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ. ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ. കുമാര്‍, ചിത്രസംയോജനം - മതി വി.എസ്., ആക്ഷന്‍ - സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി - സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.
മലയാളത്തിൽ 'പടവെട്ട്', 'സാറ്റർഡേ നൈറ്റ്' സിനിമകളാണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
തമിഴ്-മലയാളം ചിത്രമായ 'നേരം', തമിഴ് റിലീസ് റിച്ചി എന്നിവയ്ക്ക് ശേഷം നിവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് 'യേഴ് കടൽ, യേഴ് മലൈ.'
നിവിന്റെ ബിഗ്-ബജറ്റ് ചിത്രം 'തുറമുഖം' ഇനിയും റിലീസ് കാത്തുനിൽക്കുന്ന സിനിമയാണ്. പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും, അപ്പോഴെല്ലാം ചിത്രം തിയേറ്ററിലെത്താതെപോയി. കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളില്‍ 1940കളില്‍ നിലനിന്നിരുന്ന 'ചാപ്പ' സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴില്‍ സമ്പ്രദായങ്ങള്‍ക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. മട്ടാഞ്ചേരിയില്‍ നിന്നുള്ള മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്.
Summary: Nivin Pauly looks fantastic in the character poster for the Tamil film 'Yezhu Kadal Yezhu Malai.' Director Ram, who is well known for the critically praised film Peranbu, is in charge of the actor's third Tamil film. Nivin returned to Malayalam with a fantastic performance in the movie 'Padavettu.' Soon after, he released Saturday Night, which received mixed reviews. Anjali plays female lead in 'Yezhu Kadal Yezhu Malai.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nivin pauly, Nivin Pauly movie, Yezhu Kadal Yezhu Malai