നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നിവിൻ ചിത്രം മിഖായേൽ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    നിവിൻ ചിത്രം മിഖായേൽ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

    • Share this:
      2019 ലെ ആദ്യ നിവിൻ പോളി ചിത്രം മിഖായേൽ ഈ മാസം തിയേറ്ററുകളിലെത്തും. ജനുവരി 18 ആണ് റിലീസ് തിയ്യതി. നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. എന്നാൽ മലയാള സിനിമ കാത്തിരിക്കുന്നത് മറ്റൊരു വാർത്ത കൂടി ഉടനെ ഉണ്ടാവുമോ എന്നറിയാനാണ്. താര പുത്രൻ പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിവിൻ ചിത്രത്തോടൊപ്പം തിയേറ്ററിൽ ഇറങ്ങുമെന്ന സ്ഥിതീകരിക്കാത്ത വാർത്ത കഴിഞ്ഞ വർഷം മുതലേ കേൾക്കുന്നുണ്ടായിരുന്നു.

      നാദിർഷയുടെ ഐ ആം എ ഡിസ്കോ ഡാൻസറിൽ മമ്മൂട്ടി

      ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത അദെനിയുടെ രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. ഒരു വടക്കൻ സെൽഫിക്ക് ശേഷം നിവിൻ, മഞ്ജിമ മോഹൻ എന്നിവർ നായികാ നായകന്മാരായി എത്തുന്നു. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് നിർമ്മിക്കുന്ന ചിത്രത്തിന് കൊച്ചിയിൽ ആയിരുന്നു തുടക്കം.

      കായംകുളം കൊച്ചുണ്ണി, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിനെ കാണാനാവുന്നത് വടക്കു നോക്കി യന്ത്രത്തിന്റെ ആധുനിക പതിപ്പായ ലവ്, ആക്ഷൻ, ഡ്രാമയിലാണ്. നയൻതാരയാണീ ചിത്രത്തിലെ നായിക.

      First published:
      )}