നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഓരോ അലറലിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും'; കനകം കാമിനി കലഹം ടീസര്‍ പുറത്ത്

  'ഓരോ അലറലിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും'; കനകം കാമിനി കലഹം ടീസര്‍ പുറത്ത്

  നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

   കനകം കാമിനി കലഹം

  കനകം കാമിനി കലഹം

  • Share this:
   നിവിന്‍ പോളി(Nivin Pauly) ചിത്രം കനകം കാമിനി കലഹത്തിന്റെ(Kanakam, Kamini, Kalaham) രസകരമായ ടീസര്‍(Teaser) റിലീസായി. നവംബര്‍ 12ന് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെയാണ് (Disney+Hotstar) 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്കെത്തുന്നത്. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

   ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തില്‍ കൂടുതല്‍ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്.

   മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മ്മവും അല്പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.


   ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ മറ്റ് അഭിനേതാക്കള്‍. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ സംഗീതം പകരുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു.

   എഡിറ്റിംങ്-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈനര്‍-ശ്രീജിത്ത് ശ്രീനിവാസന്‍, കല-അനീസ് നാടോടി, കോസ്റ്റ്യൂംസ്-മെല്‍വി ജെ, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
   Published by:Jayesh Krishnan
   First published:
   )}