• HOME
  • »
  • NEWS
  • »
  • film
  • »
  • Saturday Night | നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ഈ ആഴ്ച തിയേറ്ററിൽ

Saturday Night | നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ഈ ആഴ്ച തിയേറ്ററിൽ

Nivin Pauly movie Saturday Night releasing on October 7 | പ്രധാന കഥാപാത്രങ്ങളായി നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ

സാറ്റർഡേ നൈറ്റ്

സാറ്റർഡേ നൈറ്റ്

  • Share this:
നിവിൻ പോളി (Nivin Pauly) നായകനാവുന്ന 'സാറ്റർഡേ നൈറ്റ്' (Saturday Night) ഒക്ടോബർ ആദ്യവാരം പ്രദർശനത്തിനെത്തും. ഒക്ടോബർ 7 ആണ് റിലീസ് തിയതി. സ്റ്റാൻലി, ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. കർണ്ണാടകത്തിലാണ് നാലുപേരും. വീക്കെൻഡ് സായാഗ്നങ്ങൾ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും വേദിയാകാറുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിവർ. ഇവരെ യഥാക്രമം നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവർ അവതരിപ്പിക്കും.

മലയാളത്തിലെ ഏറെ ജനപ്രിയരായ നാല് അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലൂടെ തന്നെ ഈ ചിത്രം ശ്രദ്ധേയമാകുന്നു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ സിനിമയുടെ അവതരണം. റോഷൻ ആൻഡ്രൂസിൻ്റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്. നാലു ചെറുപ്പക്കാരുടെ രസകരമായ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾത്തന്നെ ഒരു ഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്കു നയിക്കപ്പെടുകയാണ്. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

യുവത്വത്തിൻ്റെ താളക്കൊഴുപ്പോടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും 'സാറ്റർഡേ നൈറ്റ്'. ബാംഗ്ളൂർ, മൈസൂർ, ബല്ലാരി, ചിത്രദുർഗ തുടങ്ങി കർണ്ണാടകത്തിലെ സ്ഥലങ്ങളിലും ദുബായിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.







ഗ്രേസ് ആൻ്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, വിജയ് മേനോൻ, അശ്വിൻ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന - നവീൻ ഭാസ്ക്കർ, സംഗീതം - ജെയ്ക്ക്സ് ബിജോയ്, അസ്ലംപുരയിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ടി. ശിവ നന്ദീശ്വരൻ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - സജി കൊരട്ടി, കോസ്റ്റിയൂം ഡിസൈൻ -സുജിത് സുധാകരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.സി. രവി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനേശ് മേനോൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷിഹാബ് വെണ്ണല, ആൻ്റണി കുട്ടമ്പുഴ, പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര.

Summary: Malayalam movie Saturday Night featuring Nivin pauly, Aju Varghese, Siju Wilson and Saiju Kurup has a release date scheduled on October 7. The movie has Saniya Iyyappan and Grace Antony as female leads. Saturday Night directed by Rosshan Andrrews promises a fun-filled tale of friendship
Published by:user_57
First published: