• HOME
 • »
 • NEWS
 • »
 • film
 • »
 • Thuramukham | നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു

Thuramukham | നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു

Nivin Pauly movie Thuramukham is a June 2022 release | നിവിൻ പോളിയുടെ 'തുറമുഖം' ബിഗ് സ്ക്രീനിലേക്ക്

തുറമുഖം

തുറമുഖം

 • Share this:
  നിവിന്‍ പോളി (Nivin Pauly), ജോജു ജോർജ് (Joju George), ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran), നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'തുറമുഖം' (Thuramukham) ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

  ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്

  2021ലെ റോട്ടർഡാം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം, ഗോപൻ ചിദംബരം രചിച്ചിരിക്കുന്നു. അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരം ആണ് നാടകകൃത്ത്.
  കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളിൽ 1940 കളിൽ നിലനിന്നിരുന്ന ‘ചാപ്പ’ സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. 40 കളിൽ കൊച്ചി തുറമുഖങ്ങളിൽ നിലവിലുണ്ടായിരുന്ന ചാപ്പ സമ്പ്രദായ പ്രകാരം, ഉടമകളും തൊഴിലാളികളും ഒരു നാണയം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയും. ജോലി ചെയ്യാനുള്ള അവകാശത്തിനായി അത് തട്ടിയെടുക്കാൻ പരസ്പരം പോരാടേണ്ടി വന്നവരുണ്ട്. മട്ടാഞ്ചേരിയിൽ നിന്നുള്ള മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്, മൈമൂവായി ജോജു എത്തുന്നു.

  പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് 'തുറമുഖം' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

  വർദ്ധിച്ചുന്ന കോവിഡ് കേസുകൾ കാരണം രാജ്യത്തുടനീളം മാറ്റിവയ്ക്കപ്പെട്ട സിനിമാ റിലീസുകളുടെ പട്ടികയിൽ ഈ ചിത്രവും ഉൾപ്പെടുന്നു. പലതവണ റിലീസ് നിശ്ചയിച്ചുവെങ്കിലും, കോവിഡ് പ്രതിസന്ധിയിൽ വീണ്ടും വീണ്ടും റിലീസ് മാറ്റേണ്ടി വന്നിരുന്നു.

  ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്ത കനകം കാമിനി കലഹം എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലാണ് നിവിൻ പോളി അവസാനമായി അഭിനയിച്ചത്. മഹാവീര്യർ, പടവെട്ട്, താരം എന്നീ ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.

  ക്വീൻ മേരി ഇന്റർനാഷണൽ ആണ്‌ തുറമുഖം തിയെറ്ററിൽ എത്തിക്കുന്നത്.

  Summary: Nivin Pauly movie Thuramukham, after pushing release dates on several occasions in the past, has decided to take the film to big screens in June 2022
  Published by:user_57
  First published: