നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പേരന്പ്' സംവിധായകൻ റാമിന്റെ ചിത്രത്തിൽ നായകനായി നിവിൻ പോളി

  'പേരന്പ്' സംവിധായകൻ റാമിന്റെ ചിത്രത്തിൽ നായകനായി നിവിൻ പോളി

  Nivin Pauly plays the lead in Peranbu director Ram's movie | സിനിമയിൽ നിവിൻ പോളി വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും

  സിനിമയിൽ നിവിൻ പോളി വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും

  സിനിമയിൽ നിവിൻ പോളി വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും

  • Share this:
   ക്ലാസിക് സിനിമകൾ സമ്മാനിക്കുന്നതിൽ സംവിധായകൻ റാം എന്നും മികവ് പുലർത്തുന്നുണ്ട്. ഇദ്ദേഹം തന്റെ കരിയറിൽ 14 വർഷത്തിനിടയിൽ നാല് ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ഇപ്പോൾ സംവിധായകൻ റാമിന്റെ അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. പുതിയ ചിത്രം നിർമ്മിക്കുന്നത്  ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലറായ 'മാനാട്' നിർമ്മിക്കുന്ന സുരേഷ് കാമാച്ചിയാണ്.   നിവിൻ പോളിയും അഞ്ജലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ സൂരി ഒരു നിർണായക കഥാപാത്രത്തെ കൈകാര്യം ചെയ്യും. യുവൻ ശങ്കർ രാജ സംഗീതം നിർവ്വഹിക്കുന്നു, കൂടാതെ ഒരു മികച്ച ടീം ഉണ്ടാവും എന്നും സൂചനയുണ്ട്.

   മമ്മൂട്ടിയോടൊപ്പമുള്ള 'പേരന്പിന് ശേഷം സംവിധായകൻ റാം തന്റെ അടുത്ത സിനിമയിലേക്ക് ഒരു യുവനായകനെ തന്നെ തിരഞ്ഞെടുത്തു എന്നതും ശ്രദ്ധേയം. തമിഴ്-മലയാളം ദ്വിഭാഷയായി ചിത്രം നിർമ്മിച്ചാൽ അത് കൂടുതൽ പ്രേക്ഷകരിലേക്കെത്തും.

   നിവിൻ പോളി വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. തമിഴകത്തെ തന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് നിവിൻ ഈ അവസരം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും, കൂടാതെ ഇത് നിരവധി ഷെഡ്യൂളുകളിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.   തുറമുഖം, പടവെട്ട്‌, കനകം കാമിനി കലഹം, താരം, മഹാവീര്യർ തുടങ്ങിയ നിവിൻ പോളി ചിത്രങ്ങൾ ഇനി പുറത്തിറങ്ങാനുണ്ട്.

   രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' സിനിമയിൽ നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

   ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

   Summary: Nivin Pauly officially confirms his association with Peranbu director Ram in his next. "Excited and humbled to be working with award winning #DirectorRam on his next project alongside the talented #soorimuthuchamy and Anjali, music composed by the rockstar Yuvan Shankar Raja. The film is produced by #sureshkamatchi," he wrote on Facebook
   Published by:user_57
   First published:
   )}