സിനിമയിലെ ഒൻപത് വർഷങ്ങൾ അയവിറക്കി നിവിൻ പോളി ഫേസ്ബുക്കിൽ; നിർമ്മാതാവിനെ മറന്നോ എന്ന് ആരാധകർ
Nivin Pauly reminisces nine years in cinema | മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപാണ്
news18india
Updated: July 16, 2019, 1:10 PM IST

നിവിൻ പോളി, അജു വർഗീസ്
- News18 India
- Last Updated: July 16, 2019, 1:10 PM IST
ഒരു പറ്റം ചെറുപ്പക്കാരുടെ കഴിവും ആത്മബലവും മാത്രം ആധാരപ്പെടുത്തി മലർവാടി ആർട്സ് ക്ലബ് പുറത്തിറങ്ങിയിട്ട് ഒൻപത് വർഷങ്ങൾ. അത് മലയാളികൾക്ക് സമ്മാനിച്ചത് കലാപ്രതിഭയുള്ള ഒരുപിടി താരങ്ങളെയുമാണ്. പ്രകാശനായി മലയാളികളുടെ മുന്നിലെത്തിയ ആ നിമിഷം അയവിറക്കുകയാണ് നിവിൻ പോളി ഫേസ്ബുക്കിൽ. സംവിധായകൻ വിനീത് ശ്രീനിവാസന് നന്ദി പറയുന്നുമുണ്ട്. പക്ഷെ ആ പോസ്റ്റിൽ ആരാധകർ കണ്ടത് മറ്റൊന്നാണ്. നിർമ്മാതാവിനെ എന്തുകൊണ്ട് പരാമർശിച്ചില്ല എന്നതാണ് അവരുടെ ചോദ്യം.
മലർവാടി ആർട്സ് ക്ലബ് നിർമ്മിച്ചത് ദിലീപാണ്. വിതരണ കമ്പനിയും ദിലീപിന്റെ ഉടമസ്ഥതയിൽ തന്നെ ആയിരുന്നു. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതിൽ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിൽ ദിലീപിന്റെ പേരില്ല. ദിലീപേട്ടൻ മറന്നോ എന്ന തരത്തിലാണ് ചോദ്യങ്ങൾ ഏറെയും.
അജു വർഗീസ്, ഭഗത് മാനുവൽ, ദീപക് പരംബോൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലൂടെ അരങ്ങിലെത്തിയ മറ്റു താരങ്ങൾ. ദിലീപ് ഇപ്പോൾ അനുജൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലും കൂടിയാണ്. പേരിടാത്ത ചിത്രം നിർമ്മിക്കുന്നത് ദിലീപിന്റെ നിർമ്മാണ കമ്പനിയാണ്.