നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nivin Pauly | 'ശേഖരവര്‍മ്മ രാജാവ്'; നിവിന്‍ പോളി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

  Nivin Pauly | 'ശേഖരവര്‍മ്മ രാജാവ്'; നിവിന്‍ പോളി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

  അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മാണം ചെയ്യുന്നത് പോളി ജെആര്‍ പിക്‌ച്ചേഴ്‌സ് ആണ്.

  • Share this:
   നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മാണം ചെയ്യുന്നത് പോളി ജെആര്‍ പിക്‌ച്ചേഴ്‌സ് ആണ്. തിരക്കഥ എസ് രഞ്ജിത്ത് ആണ്. നിവിന്‍ പോളിയുടെ വരാനിരിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'തുറമുഖം'.

   രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' റിലീസ് പ്രതീക്ഷയുമായി നില്‍ക്കുന്ന ചിത്രമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല'. റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിസ്മി സ്‌പെഷല്‍'. നായിക ഐശ്വര്യ ലക്ഷ്മി.

   1983, ആക്ഷന്‍ ഹീറോ ബിജു ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് 'മഹാവീര്യര്‍'. ആസിഫ് അലിയാണ് മറ്റൊരു നായകന്‍. ഈ സിനിമയിലെ നിവിന്‍ പോളിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കന്നഡ തെലുങ്ക് നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ധിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്.

   സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്. മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണിത്.

   വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‌ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
   Published by:Jayesh Krishnan
   First published: