നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സ്‌കൂളിലും കോളേജിലും പഠിപ്പിച്ചിട്ടില്ലാത്ത 'ഗുരു'വിന് ജന്മദിനാശംസ നേർന്ന് നിവിൻ പോളി

  സ്‌കൂളിലും കോളേജിലും പഠിപ്പിച്ചിട്ടില്ലാത്ത 'ഗുരു'വിന് ജന്മദിനാശംസ നേർന്ന് നിവിൻ പോളി

  Nivin Pauly sends birthday wishes to his 'guru', aka... | ആ ഗുരു മലർ മിസ് ആണോ എന്ന് പ്രേക്ഷകർ കരുതുന്നുണ്ടോ?

  പ്രേമത്തിലെ നിവിൻ പോളി

  പ്രേമത്തിലെ നിവിൻ പോളി

  • Share this:
   'മാതാ, പിതാ, ഗുരു, ദൈവം'. പ്രേമം സിനിമയിലെ നിവിൻ പോളിയുടെ കയ്യടി നേടിയ ഡയലോഗുകളിൽ ഒന്നാണിത്. ഇങ്ങനെ പറഞ്ഞ ജോർജ് പിന്നെ ഗസ്റ്റ് ലെക്ച്ചററായി വന്ന മലർ മിസ്സിനെ പ്രേമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം തന്നെയും. ക്ലാസ്സിൽ കയറാത്ത, ഒഴപ്പനായുള്ള ജോർജിന് പക്ഷെ ആരാധകർ ഉണ്ടായിരുന്നു. എന്തായാലും ഗുരുവിനെ മറക്കാത്ത, സ്നേഹിക്കുന്ന ആളാണ് നിവിൻ ജീവിതത്തിലും. അതിനു തെളിവാണ് നിവിന്റെ ഈ ട്വീറ്റ്.

   തന്റെ ഗുരുവിനു ജന്മദിനാശംസ നേരുകയാണ് നിവിൻ. തന്നെ സ്‌കൂളിലും കോളേജിലും ഒന്നും പഠിപ്പിക്കാത്ത ഗുരു ആണെന്ന് മാത്രം. ആ ഗുരു മലർ മിസ് ആണോ എന്ന് പ്രേക്ഷകർ കരുതുന്നുണ്ടോ? അല്ല. സിനിമയിലെ തന്റെ ആദ്യാക്ഷരത്തിനു അഥവാ ആദ്യ ഷോട്ടിന് കാരണഭൂതനായ ആളാണ് ആ ഗുരു.

   ആദ്യ ചിത്രം മലർവാടി ആർട്സ് ക്ലബ്ബിന്റെ സംവിധായകൻ വിനീത് ശ്രീനിവാസന്റെ പിറന്നാളിനാണ് നിവിൻ 'ഗുരു'വിന് ആശംസ നേരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ലവ്, ആക്ഷൻ, ഡ്രാമ എന്ന ചിത്രത്തിലും ഈ 'ഗുരുവും' ശിഷ്യനും ഒന്നിച്ചഭിനയിച്ചിരുന്നു. നിവിന്റെ അനുജൻ ധ്യാൻ ശ്രീനിവാസനാണ് ലവ്, ആക്ഷൻ, ഡ്രാമയുടെ സംവിധായകൻ.   First published:
   )}