• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES NIVIN PAULY SHARES FIRST LOOK POSTER OF RAJEEV RAVI MOVIE THURAMUGHAM

രാജീവ് രവി ചിത്രം 'തുറമുഖ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നിവിൻ പോളി

വെല്ലുവിളികൾ നേരിടുമ്പോൾ സാധാരണക്കാർ അസാധാരണക്കാരാകുന്നതിന്റെ കഥയാണ് ചിത്രം

thuramugham

thuramugham

  • Share this:
    നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രം തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോഷ്യൽ മീഡിയ പേജിലൂടെ നിവിൻ പോളി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സുകുമാരൻ തെക്കേപ്പാട്ട് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗോപൻ ചിദംബരനാണ്.

    also read:മെമ്പർ രമേശനായി അർജുൻ അശോകൻ; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

    പൊലീസും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യമടങ്ങുന്നതാണ് പോസ്റ്റർ. ഒരു ചെങ്കൊടിയും കാണാം. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

    വെല്ലുവിളികൾ നേരിടുമ്പോൾ സാധാരണക്കാർ അസാധാരണക്കാരാകുന്നതിന്റെ കഥയാണ് ചിത്രമെന്ന് നിവിൽ പോസ്റ്റർ റിലീസിനു മുമ്പ് കുറിച്ചിരുന്നു. നിമിഷ സജയനാണ് നായിക. ബിജു മേനോൻ, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിലുണ്ട്.

    നീണ്ട ഇടവേളയ്ക്ക് ശേഷം പൂർണിമ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്കു ശേഷം കൊച്ചി പശ്ചാത്തലമായി ഒരുങ്ങുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം.

    Published by:Gowthamy GG
    First published:
    )}