HOME /NEWS /Film / മൂത്തോന്റെ ചിത്രീകരണത്തിനിടെ നിവിൻ പോളിക്ക് കാതുകുത്ത്; അത്ഭുതത്തിനൊടുവിൽ പൊട്ടിച്ചിരിച്ച് ഗീതു

മൂത്തോന്റെ ചിത്രീകരണത്തിനിടെ നിവിൻ പോളിക്ക് കാതുകുത്ത്; അത്ഭുതത്തിനൊടുവിൽ പൊട്ടിച്ചിരിച്ച് ഗീതു

മേക്കിങ് വിഡിയോയിൽ നിവിൻ, ഗീതു

മേക്കിങ് വിഡിയോയിൽ നിവിൻ, ഗീതു

Nivin Pauly's ear piercing moment during the shooting of Moothon movie | ആ രംഗവുമായി മൂത്തോന്റെ മേക്കിങ് വീഡിയോ

  • Share this:

    മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിക്കുന്ന ദാദ. ഭായ് എന്ന് വിളിപ്പേര്. കാമാത്തിപ്പുരയിലെ പെണ്ണുങ്ങൾ പേര് കേട്ടാൽ തന്നെ വിറയ്ക്കുന്ന വ്യക്തി. നിവിൻ പോളിയുടെ കരിയറിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് മൂത്തോൻ എന്ന ചിത്രം സമ്മാനിച്ചത്.

    ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ടൊറോന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ശേഷം മുംബൈ രാജ്യാന്തര മേളയിലും ചിത്രം പ്രേക്ഷക കയ്യടി വാരിക്കൂട്ടി. പിന്നീടാണ് കേരളത്തിൽ റിലീസ് ആവുന്നത്.

    ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മലയാളികളുടെ പ്രിയ 'ജോർജിനെ' തനി അധോലോക നായകനാക്കി മാറ്റാൻ വേണ്ടി വന്ന തയ്യാറെടുപ്പുകൾ വിഡിയോയിൽ കാണാം. മാത്രമല്ല പ്രേക്ഷകരെ പോലും ഞെട്ടിത്തരിപ്പിച്ച രംഗത്തിന്റെ ചിത്രീകരണവും വീഡിയോയിലുണ്ട്.

    ഇതിൽ ഏറ്റവും രസകരമാണ് 'ഭായി'യുടെ കാതുകുത്തൽ. നിവിന്റെ കാതിൽ പണി ആരംഭിക്കുമ്പോൾ തന്നെ ഗീതുവിന്‌ ആകെ അങ്കലാപ്പാണ്. ഇടയിൽ നീറുന്ന ഭാവം നിവിന്റെ മുഖത്തും തെളിയുന്നു. ഒടുവിൽ കാതുകുത്ത് കഴിഞ്ഞ ശേഷം അമ്പരപ്പോടെ പൊട്ടിച്ചിരിക്കുന്ന ഗീതുവിനെയും കാണാം.

    ' isDesktop="true" id="174399" youtubeid="c1DhCe119sA" category="film">

    First published:

    Tags: Geetu Mohandas, Geetu Mohandas Moothon, Making video, Moothon movie, Nivin pauly, Nivin Pauly movie