മാസ്‌ ലുക്കില്‍ നിവിന്‍ പോളി; 'തുറമുഖം' പുതിയ പോസ്‌റ്റര്‍ പുറത്ത്‌

കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: May 17, 2020, 3:08 PM IST
മാസ്‌ ലുക്കില്‍ നിവിന്‍ പോളി; 'തുറമുഖം' പുതിയ പോസ്‌റ്റര്‍ പുറത്ത്‌
nivin pauly in thuramukham
  • Share this:
നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുറമുഖത്തില്‍ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അർജുന്‍ അശോകന്‍, പൂര്ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും വേഷമിടുന്നു.

You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]കാർഷിക ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു [NEWS]
1962 വരെ കൊച്ചിയില് നിലനിന്നിരുന്ന ചാപ്പ തൊഴില് വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള് നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിലെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
First published: May 17, 2020, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading