• HOME
  • »
  • NEWS
  • »
  • film
  • »
  • Nna Thaan Case Kodu | ദേവദൂതർ പാടി, കുഞ്ചാക്കോ ബോബൻ ആടി; 'ന്നാ താൻ കേസ് കൊട്'

Nna Thaan Case Kodu | ദേവദൂതർ പാടി, കുഞ്ചാക്കോ ബോബൻ ആടി; 'ന്നാ താൻ കേസ് കൊട്'

Nna Thaan Case Kodu movie of Kunchacko Boban reloads Devadoothara paadi song | പെരുന്നാളിന് സ്റ്റേജിൽ ഗാനം തകർത്തു പാടുമ്പോൾ, കാഴ്ചക്കാർക്കിടയിൽ അക്ഷരാർത്ഥത്തിൽ ആടി തകർക്കുകയാണ് 'കട്ട ലോക്കൽ' നായകൻ അംബാസ് രാജീവൻ അഥവാ കുഞ്ചാക്കോ ബോബൻ

ഗാനരംഗത്തിൽ കുഞ്ചാക്കോ ബോബൻ

ഗാനരംഗത്തിൽ കുഞ്ചാക്കോ ബോബൻ

  • Last Updated :
  • Share this:
    മറക്കാനാവാത്ത സ്വരമാധുര്യമായി മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട 'കാതോട് കാതോരം' സിനിമയിലെ 'ദേവദൂതർ പാടി' എന്ന ഗാനം പുനർജ്ജനിക്കുന്നു. കുഞ്ചാക്കോ ബോബൻ (Kunchacko Boban) നായകനായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന സിനിമയിലാണ് യേശുദാസ്, ലതിക, കൃഷ്ണചന്ദ്രൻ എന്നിവർ പാടിയ ഗാനം ബിജു നാരായണന്റെ ശബ്ദത്തിലൂടെ തിരികെ വന്നത്.

    പെരുന്നാളിന് സ്റ്റേജിൽ ഗാനം തകർത്തു പാടുമ്പോൾ, കാഴ്ചക്കാർക്കിടയിൽ അക്ഷരാർത്ഥത്തിൽ ആടി തകർക്കുകയാണ് 'കട്ട ലോക്കൽ' നായകൻ അംബാസ് രാജീവൻ അഥവാ കുഞ്ചാക്കോ ബോബൻ. ഔസേപ്പച്ചൻ ഈണം നൽകി, ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനം അതുപോലെ നിലനിർത്തിയാണ് പുതിയ ചിത്രത്തിനായി റീ-ലോഡഡ് വേർഷൻ അവതരിപ്പിച്ചത്. മമ്മൂട്ടി, നെടുമുടി വേണു, സരിത തുടങ്ങിയവരാണ് യഥാർത്ഥ ഗാനത്തിൽ അഭിനയിച്ചിട്ടുള്ളത്.

    എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്.



    കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

    ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.

    ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് (ഷേർണി ഫെയിം) ഈ ചിത്രത്തിന്റെ ക്യാമറ നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു.

    Summary: Devadoothar Paadi song from Kathodu Kathoram gets a rebirth in Kunchacko Boban movie 'Nna Thaan Case Kodu'
    Published by:user_57
    First published: