മുതിർന്ന ഗായിക ആശ ഭോസ്‌ലെക്ക് സഹായവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. ഹൃദയ സ്പർശിയായ കുറിപ്പ് പ്രത്യക്ഷപ്പെട്ടത് ഭോസ്‌ലേയുടെ ട്വിറ്റർ അക്കൗണ്ടിൽ. ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു പ്രമുഖ അതിഥികൾക്കൊപ്പം ഉണ്ടായിരുന്ന ആശ ഭോസ്‌ലെ. എന്നാൽ ചടങ്ങിന്റെ തിക്കിലും തിരക്കിലും അവർ പെട്ട് പോയി. സഹായത്തിനാരും എത്തിയില്ല. അപ്പോഴാണ് ആ അവസ്ഥ മനസ്സിലാക്കു കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആശ ഭോസ്‌ലെക്ക് അരികിലെത്തുന്നത്. അവർ വീട്ടിൽ സുരക്ഷിതയായി എത്തി എന്ന് ഉറപ്പു വരുത്തും വരെ സ്‌മൃതിയുടെ ശ്രദ്ധയെത്തി. "അവർ കരുതൽ ഉള്ള ആളാണ്, അതുകൊണ്ട് അവർ വിജയിച്ചു" എന്നാണ് ആശ ഭോസ്‌ലെ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.