ഉയരെ എന്ന സിനിമയുടെ ആലോചന മുതൽ ഇന്ന് വരെ, ഒരു തടസ്സവും സിനിമാ ലോകത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് ഉയരെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്മാർ. പാർവതിയെ വച്ച് സിനിമ ചെയ്യരുതെന്നോ പാർവതിയെ വച്ച് ചെയ്താൽ അപകടമാണെന്നോ ഇന്നുവരെ ഫോണിലോ, നേരിട്ടോ, അല്ലാതെയോ ആരും പറഞ്ഞിട്ടില്ല. പാർവതി അകപ്പെട്ടിട്ടുള്ള വിവാദത്തെപ്പറ്റി വ്യക്തിപരമായി ആകുലപ്പെടുന്നില്ല. പല്ലവി എന്ന കഥാപാത്രം മനസ്സിൽ വന്നപ്പോഴേ മലയാള സിനിമയിൽ ഇന്നുള്ള നായികമാരിൽ പല്ലവിയെ നന്നായി അവതരിപ്പിക്കാൻ വേറെ ആരും ഇല്ല എന്ന് തോന്നിയിരുന്നതായും ഇവർ പറയുന്നു.
ബോബിക്കും സഞ്ജയ്‌ക്കും ഒപ്പം ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഇവർ ഇതേപ്പറ്റി കൂടുതൽ പറയുന്നത്. പൂർണ്ണരൂപം വരികൾക്കിടയിൽ പരിപാടിയിൽ മേയ് 5 രാവിലെ 9 മണിക്കും രാത്രി 9 മണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bobby-Sanjay, Parvathi, Parvathy actor, Uyare movie, Varikalkkidayil