പ്രവാചകൻ മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കി ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്ത മൊഹമ്മദിനു കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ഗെറ്റ്ഔട്! ഇവിടെ സെൻസർ എക്സംപ്ഷൻ ലഭിക്കാത്തതു മൂലമാണിത് എന്നാണ് ചലച്ചിത്ര അക്കാഡമി അധികൃതരുടെ വിശദീകരണം. ഇന്ന് രാത്രി കനകക്കുന്നിൽ പ്രദർശിപ്പിക്കേണ്ടതായിരുന്നു ഈ ചിത്രം. ആദ്യമായല്ല ചിത്രം ഈ വിധി നേരിടുന്നത്. പ്രവാചകന്റെ കഥയായതു കാരണം പല രാജ്യങ്ങളും വിലക്കിയ ചിത്രമാണ് മജീദിയുടെ സംവിധാനത്തിലൊരുങ്ങിയ മൊഹമ്മദ്.
"ചിത്രത്തിലുള്ളത് പ്രവാചകൻറെ കുട്ടിക്കാലമാണ്. ഒരു ചലച്ചിത്രകാരനെന്ന നിലക്കും, വിശ്വാസിയെന്ന നിലക്കും വിഷമം നേരിട്ട ഘട്ടം. ഇവിടെ വരച്ചു കാട്ടുന്നത് യഥാർത്ഥ ഇസ്ലാമിന്റെ ചിത്രമാണ്. ഇസ്ലാം പഠിപ്പിക്കുന്നത് മറ്റു മതങ്ങളെ ബഹുമാനിക്കാനാണ്. മറ്റുള്ളവരെ സ്നേഹത്തോടും, അനുകമ്പയോടും, കാരുണ്യം കൊണ്ടും നോക്കിക്കാണുകയെന്നതാണ്. എന്നിട്ടും പല രാജ്യങ്ങളും ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായില്ല." മേളക്കിടെ നൽകിയ അഭിമുഖത്തിൽ തന്റെ ചിത്രത്തെക്കുറിച്ചു മജീദി പറഞ്ഞതിങ്ങനെ. 23-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനാണ് മജീദി. ഒപ്പം സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും ഈ വർഷം അദ്ദേഹത്തിനാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.